'ഹരിത വിസ്​മയ അനന്തപുരി' യാത്ര ആരംഭിച്ചു

തിരുവനന്തപുരം: 'ഹരിത വിസ്മയ അനന്തപുരി'ക്ക് തുടക്കംകുറിച്ചു. മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കോർപറേഷനും അക്കാദമി മാജിക്ക് സയൻസസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാലിന്യപരിപാലനം, ജലസംരക്ഷണം, പകർച്ചപ്പനി പ്രതിരോധം, ഗ്രീൻ േപ്രാട്ടോക്കോൾ എന്നിവയുടെ സന്ദേശം ഉൾക്കൊള്ളിച്ചുള്ള സന്ദേശയാത്രാ പരിപാടിയാണ് ഹരിത വിസ്മയ അനന്തപുരി. മാലിന്യ സംസ്കരണത്തെ കുറിച്ചും പകർച്ചവ്യാധി പ്രതിരോധത്തെ കുറിച്ചും പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ദൃശ്യപ്രദർശനത്തോടെ അവബോധം നൽകാനാണ് കോർപഷേൻ ശ്രമിക്കുന്നത്. വ്യാഴാഴ്ച മുതൽ മേയ് 21 വരെയുള്ള തീയതികളിലാണ് വിസ്മയയാത്ര സംഘടിപ്പിച്ചത്. മേയ് 22ന് പുത്തരിക്കണ്ടം മൈതാനത്താണ് സമാപനം. കോർപറേഷൻ ഹെൽത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മാജിക് അക്കാദമി ഡയറക്ടറും നഗരസഭാ സ്വച്ഛ് ഭാരത് ബ്രാൻറ് അംബാസിഡറുമായ ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് ഓഫിസർ ഡോ. ഡി. ശശികുമാർ, ഹെൽത്ത് സൂപ്പർവൈസർമാരായ അലക്സാർ, ഉഷാകരൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.