ജെ.പി.എച്ച്.എൻ നിയമനം; ഇൻറർവ്യൂ മാറ്റി​െവച്ചു

തിരുവനന്തപുരം: മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരെ നിയമിക്കുന്നതിന് ബുധനാഴ്ച രാവിലെ 10.30ന് നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫിസിൽ നടത്താനിരുന്ന വാക്-ഇൻ- ഇൻറർവ്യൂ മാറ്റിെവച്ചു. ഏപ്രിൽ 24ന് രാവിലെ 10.30ന് ഇൻറർവ്യൂ നടക്കുമെന്ന് പ്രോജക്റ്റ് ഓഫിസർ അറിയിച്ചു. നോഡൽ ഓഫിസർമാർക്ക് പരിശീലനം തിരുവനന്തപുരം: ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായി എല്ലാ സ്ഥാപനങ്ങളിലും ഹരിതനിയമാവലി നടപ്പാക്കുന്നതിനാൽ വിവിധ വകുപ്പുകളുടെ ജില്ലാതല നോഡൽ ഓഫിസർമാരുടെ പരിശീലനം 26, 27 തീയതികളിൽ പേരൂർക്കട വെറ്ററിനറി കൗൺസിൽ ഹാളിൽ നടക്കും. രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെയാണ് പരിശീലനം. ഓഫിസുകൾ അവരുടെ നോഡൽ ഓഫിസറെ സംബന്ധിച്ച വിവരം ജില്ലാ ശുചിത്വമിഷൻ ഓഫിസിൽ അടിയന്തരമായി നൽകണമെന്ന് ജില്ല കോ-ഓഡിനേറ്റർ അറിയിച്ചു. ഫോൺ: 0471 2360643.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.