ചവറ: ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ ഉൾെപ്പടെ മൂന്നുപേർക്ക് പരിക്കേറ്റു. തേവലക്കര അരിനല്ലൂർ താഴൂട്ട് പടിഞ്ഞാറ്റതിൽ കൃഷ്ണകുമാർ (33), ഭാര്യ ജയന്തി (26), പന്മന പുത്തൻചന്ത നീലുവീട്ടിൽ അബ്ദുൽ കരീം എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 6.30ന് പന്മന കോലത്ത് ജങ്ഷന് സമീപമായിരുന്നു അപകടം. ദേശീയപാത വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടറോഡിൽനിന്ന് ഹൈവേയിലേക്ക് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ചവറ അഗ്നിശമന നിലയത്തിലെ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കിടിച്ച് ചവറ സി.ഐക്ക് പരിക്ക് ചവറ: ഗതാഗതം നിയന്ത്രിക്കുന്നതിനിടെ ചവറ സി.ഐക്ക് ബൈക്കിടിച്ച് പരിക്കേറ്റു. നീണ്ടകര പരിമണം ജങ്ഷന് സമീപം ഞായറാഴ്ച വൈകീട്ടാണ് അപകടം. ദേശീയപാതയിൽ വാഹനം നിയന്ത്രിക്കുകയായിരുന്ന സി.ഐ ഗോപകുമാറിനെയാണ് ബൈക്കിടിച്ചത്. കൈകാലുകൾക്കാണ് പരിക്കേറ്റത്. നീണ്ടകര താലൂക്കാശുപത്രിയിൽ ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.