ശാസ്​ത്രബോധം നയരൂപവത്​കരണത്തി​െൻറ ഭാഗമാകണം ^കുരീപ്പുഴ ശ്രീകുമാർ

ശാസ്ത്രബോധം നയരൂപവത്കരണത്തി​െൻറ ഭാഗമാകണം -കുരീപ്പുഴ ശ്രീകുമാർ കൊല്ലം: ഭരണകൂടങ്ങളുടെ നയരൂപവത്കരണം ശാസ്ത്രബോധത്തി​െൻറ അടിസ്ഥാനത്തിലാകണമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. സാർവദേശീയമായി ശാസ്ത്രസമൂഹം ആഹ്വാനം ചെയ്ത മാർച്ച് ഫോർ സയൻസി​െൻറ ഭാഗമായി കൊല്ലത്ത് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ രാജേന്ദ്രബാബു, എ. ജയിംസ്, ഡോ. ജോർജ് ഡിക്രൂസ്, അജിത് പ്ലാക്കാട്, എൻ. ടെന്നിസൺ, പി.പി. പ്രശാന്ത് കുമാർ, ജി. ധ്രുവകുമാർ, കെ.പി. സജിനാഥ് എന്നിവർ സംസാരിച്ചു. ബ്രേക്ക് ത്രൂ സയൻസ് െസാൈസറ്റി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പി. ഭാസ്കരനുണ്ണി ഫൗണ്ടേഷൻ, ജനകീയ പ്രതിരോധ സമിതി, ഇടം സാംസ്കാരിക വേദി, സെക്യുലർ കലക്ടിവ്, കേരള യുക്തിവാദി സംഘം, ഭാരതീയ യുക്തിവാദി സംഘം, ഇരവി ഗ്രന്ഥശാല, ലാലാജി ലൈബ്രറി തുടങ്ങിയ സംഘടനകൾ മാർച്ചിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.