സര്‍ക്കാറി​െൻറ രണ്ടാം വാര്‍ഷികം; കൊല്ലത്ത് പ്രദര്‍ശനം മേയ് 19 മുതല്‍

കൊല്ലം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദര്‍ശനം മേയ് 19 മുതല്‍ 25 വരെ കൊല്ലത്ത് നടക്കും. ആശ്രാമം മൈതാനത്ത് 20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വേദിയാണ് ഇതിനായി സജ്ജീകരിക്കുക. സര്‍ക്കാറി​െൻറ വികസന-ക്ഷേമ നേട്ടങ്ങള്‍ക്കും സേവനങ്ങള്‍ക്കുമൊപ്പം കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപുല ശേഖരവും പ്രദര്‍ശനത്തിലുണ്ടാകും. വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും സെമിനാറുകളും സാംസ്‌കാരിക പരിപാടികളും ഇതേ വേദിയില്‍തന്നെ നടക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഷികാഘോഷത്തി​െൻറ സംഘാടക സമിതിക്ക് രൂപം നല്‍കി. മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മയും കെ. രാജുവും മുഖ്യരക്ഷാധികാരികളായുള്ള സമിതിയില്‍ ജില്ലയിലെ എം.പിമാരും എം.എ ല്‍.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡൻറും മേയറും സഹരക്ഷാധികാരികളാണ്. കലക്ടര്‍ ചെയര്‍മാനും ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കണ്‍വീനറുമായി പ്രവര്‍ത്തിക്കും. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍ ബി.ഡി.ഒമാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളും രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യാന്‍ കഴിയുന്ന പദ്ധതികളുടെ വിശദാംശങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണിയും മേയര്‍ വി. രാജേന്ദ്രബാബുവും വകുപ്പു മേധാവികളും യോഗത്തില്‍ വിശദീകരിച്ചു. കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സിറ്റി പൊലീസ് കമീഷണര്‍ ഡോ. എ. ശ്രീനിവാസ്, സബ് കലക്ടര്‍ ഡോ. എസ്. ചിത്ര എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.