പുനലൂരിൽ കുടുംബകോടതി അനുവദിച്ചു

പുനലൂർ: പുനലൂരിൽ പുതിയ കുടുംബകോടതി ആരംഭിക്കാൻ ഹൈകോടതി ഫുൾ കോർട്ട് ഉത്തരവിട്ടു. പുനലൂർ, പത്തനാപുരം താലൂക്കുകളിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകും. ഈ താലൂക്കിലുള്ളവർ കേസ് സംബന്ധമായി നിലവിൽ കൊട്ടരക്കരയിലെ കുടുംബകോടതിയിലാണ് എത്തുന്നത്. ഈ കോടതിയിൽ കേസ് ബാഹുല്യംകാരണം സമയത്തിന് തീർപ്പുണ്ടാകാത്തത് കക്ഷികളെ ബുദ്ധിമുട്ടിക്കുന്നു. ചെമ്മന്തൂരിൽ നിർമിക്കുന്ന കോടതി സമുച്ചയത്തി​െൻറ പൂർത്തീകരണത്തോടെ കുടുംബകോടതിയും ഈ സമുച്ചയത്തിൽ പ്രവർത്തനം ആരംഭിക്കും. എം.എ.സി.ടി, സബ്കോടതി, മുൻസിഫ് കോടതി, വനംകോടതി ഉൾപ്പെടെ മൂന്ന് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതികൾ എന്നിവയാണ് നിലവിൽ പുനലൂരിലുള്ളത്. ഈ കോടതികൾ പട്ടണത്തി​െൻറ പലഭാഗത്ത് സ്വകാര്യകെട്ടിടത്തിലും സർക്കാർ കെട്ടിടത്തിലുമായാണ് പ്രവർത്തിക്കുന്നത്. കോടതി സമുച്ചയം പൂർത്തിയാകുന്നതോടെ എല്ലാ കോടതികളും ഒരുവളപ്പിലാകും. പുനലൂരിൽ കുടുംബകോടതി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പുനലൂർ ബാർ അസോസിയേഷൻ ഹൈകോടതിക്ക് നിവേദനം നൽകിയിരുന്നതാ‍യി അസോസിയേഷൻ പ്രസിഡൻറ് എച്ച്. രാജീവൻ, സെക്രട്ടറി എ.വി. അനിൽകുമാർ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.