കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കണം -^കാനം

കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കണം --കാനം കൊല്ലം: 23ാം പാര്‍ട്ടി കോണ്‍ഗ്രസിനെ അനുസ്മരിച്ച് സി.പി.ഐ മുഖത്തല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 23 ഓർമമരങ്ങള്‍ നടുന്ന ചടങ്ങ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുഖത്തല എം.ജി.ടി.എച്ച്.എസ് അങ്കണത്തിലായിരുന്നു ഓര്‍മമരം നടീല്‍ പരിപാടി. കശുവണ്ടി മേഖല പ്രതിസന്ധിയിലായ സാഹചര്യത്തില്‍ വ്യവസായത്തെ സംരക്ഷിക്കാന്‍ എല്ലാവിധ പരിശ്രമങ്ങളും വേണമെന്ന ആശയമാണ് ഇത്തരമൊരു പരിപാടിക്ക് പിന്നിലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കശുവണ്ടി വികസന കോര്‍പറേഷന്‍ മൂന്ന് ലക്ഷം കശുമാവ് തൈകള്‍ െവച്ചുപിടിപ്പിക്കുന്നുണ്ട്. ഇതി​െൻറ ഭാഗമായി 23 കശുമാവിന്‍ തൈകള്‍ െവച്ചുപിടിപ്പിക്കുന്നത് പ്രതിസന്ധി തരണം ചെയ്യുക എന്ന സന്ദേശത്തിൻറെ ഭാഗമായാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ കൈമാറിയ തൈ നട്ടുകൊണ്ടാണ് കാനം രാജേന്ദ്രന്‍ തുടക്കമിട്ടത്. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എച്ച്. രാജീവന്‍, ജി. ലാലു, ജില്ല കൗണ്‍സില്‍ അംഗങ്ങളായ പി. ഉണ്ണികൃഷ്ണപിള്ള, ജി. ബാബു, ദിനേശ്ബാബു, മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്, എ. ബാലചന്ദ്രന്‍, എന്‍. ഗോപാലകൃഷ്ണന്‍, എം. സജീവ്, ടി. വിജയകുമാര്‍, എ. ഇബ്രാഹിംകുട്ടി, മനോജ്കുമാര്‍, രാധാകൃഷ്ണപിള്ള എന്നിവര്‍ പങ്കെടുത്തു. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.