കലാസാഹിത്യ മത്സരങ്ങള്‍ ഇന്നു തുടങ്ങും

കൊല്ലം: പാര്‍ട്ടികോണ്‍ഗ്രസി​െൻറ ഭാഗമായുള്ള കലാസാഹിത്യമത്സരങ്ങള്‍ 17, 18, 21 തീയതികളില്‍ നടക്കും. ചൊവ്വാഴ്ച രാവിലെ 9.30ന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാസെക്രട്ടറി എന്‍. അനിരുദ്ധന്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ് എന്നിവര്‍ പങ്കെടുക്കും. 10ന് ഉപന്യാസ രചനാമത്സരം (യു.പി, എച്ച്.എസ്, ഹയർ സെക്കൻഡറി, പൊതുവിഭാഗം), 11.45ന് കവിതാരചനാമത്സരം (യു.പി, എച്ച്.എസ്, ഹയര്‍സെക്കൻഡറി, പൊതുവിഭാഗം), പകല്‍ രണ്ടിന് കഥാരചന മത്സരം (യു.പി, എച്ച്.എസ്, ഹയർ സെക്കൻഡറി, പൊതുവിഭാഗം), 3.30ന് ക്വിസ് മത്സരം (യു.പി, എച്ച്.എസ്), 4.30ന് മലയാളം പ്രസംഗമത്സരം (എച്ച്.എസ്, ഹയർ സെക്കൻഡറി). ബുധനാഴ്ച രാവിലെ 10ന് കവിതാലാപന മത്സരം (യു.പി, എച്ച്.എസ്, ഹയർ സെക്കൻഡറി), 11ന് കെ.പി.എ.സി നാടകഗാനാലാപന മത്സരം (യു.പി, എച്ച്.എസ്, ഹയർ സെക്കൻഡറി), ഉച്ചക്ക് രണ്ടിന് നാടന്‍പാട്ട് മത്സരം (ഗ്രൂപ് പൊതുവിഭാഗം). ജനയുഗം സഹപാഠി ചിത്രരചനാമത്സരം 21ന് രാവിലെ 9.30 മുതല്‍ പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കും. കാര്‍ട്ടൂണിസ്റ്റ് യേശുദാസൻ ഉദ്ഘാടനം ചെയ്യും. ജനയുഗം എഡിറ്റര്‍ രാജാജി മാത്യുതോമസ് പങ്കെടുക്കും. 10ന് ചിത്രരചനാമത്സരം (പ്രീ പ്രൈമറി, എല്‍.പി, യു.പി, എച്ച്.എസ്, ഹയർ സെക്കൻഡറി), 12ന് കാര്‍ട്ടൂണ്‍ മത്സരം (എച്ച്.എസ്, ഹയർ സെക്കൻഡറി), കാരിക്കേച്ചര്‍ മത്സരം (എച്ച്.എസ്, ഹയർ സെക്കൻഡറി). ഓരോ വിഭാഗത്തിലും ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനം നേടുന്നവര്‍ക്ക് കാഷ്‌പ്രൈസ്, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുമെന്ന് സബ്കമ്മിറ്റി ചെയര്‍മാന്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, കണ്‍വീനര്‍ ആര്‍. സജിലാല്‍ എന്നിവര്‍ അറിയിച്ചു. ചിത്രരചനാ മത്സരത്തിന് 10 പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും. വിജയികളുടെയും സമ്മാനാര്‍ഹരുടെയും ചിത്രങ്ങള്‍ ജനയുഗം സഹപാഠിയില്‍ പ്രസിദ്ധീകരിക്കും. മത്സരാർഥികള്‍ക്ക് \Rjanayugomonline.com\Sല്‍ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9446785055, 9746180452.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.