സർക്കാറും ഡോക്ടർമാരും ജനങ്ങളെ വെല്ലുവിളിക്കുന്നു -വി.എസ്. ശിവകുമാർ എം.എൽ.എ തിരുവനന്തപുരം: സമരം നാലുദിവസം പിന്നിടുമ്പോൾ ചർച്ച നടത്തില്ലെന്ന് സർക്കാറും സമരത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഡോക്ടർമാരും പ്രഖ്യാപിച്ചിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. കേരളത്തിലെ സർക്കാർ ആശുപത്രികൾ മുഴുവൻ നാലുദിവസമായി സ്തംഭനാവസ്ഥയിലാണ്. സ്പെഷാലിറ്റി വിഭാഗങ്ങൾ പ്രവർത്തിക്കുന്നില്ല. സർക്കാറിെൻറയും ഡോക്ടർമാരുടെയും തീരുമാനങ്ങൾമൂലം ജനങ്ങളാകെ ദുരിതത്തിലാണ്. ഒന്നുകിൽ സമരം ചർച്ചചെയ്ത് ഒത്തുതീർപ്പാക്കണം, അല്ലെങ്കിൽ ആരോഗ്യമേഖലയിൽ ബദൽ സംവിധാനം ഏർപ്പെടുത്തണം. മനുഷ്യജീവൻ വിലപേശിയുള്ള സമരം അവസാനിപ്പിക്കുന്നതിന് സർക്കാറിെൻറ ഭാഗത്തുനിന്ന് അടിയന്തര ശ്രമങ്ങളുണ്ടാകണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.