തമിഴ്​ വിപണിയിൽ കേരള ചക്കക്ക്​ വൻ ഡിമാൻഡ്​

കുന്നിക്കോട്: സംസ്ഥാനത്തി​െൻറ ഒൗദ്യോഗികഫലമായ ചക്കക്ക് തമിഴ് വിപണിയിൽ വൻ ഡിമാൻഡ്. കിഴക്കൻമേഖലയിൽ വൻതോതിൽ ചക്കയാണ് അതിർത്തികടന്ന് വിൽപനക്കായി കൊണ്ടുേപാവുന്നുണ്ട്. കേരളത്തില്‍ ചക്കയുടെ സീസണ്‍ ആകുന്നതോടെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് മൊത്തക്കച്ചവടക്കാരെത്തി കച്ചവടം ഉറപ്പിക്കുകയാണ് പതിവ്. ഉള്‍പ്രദേശങ്ങളില്‍നിന്ന് ശേഖരിക്കുന്ന ചക്കകള്‍ ദേശീയപാതയോരത്ത് എത്തിക്കുകയും തമിഴ്നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്യും. വരിക്ക ചക്കക്കാണ് ആവശ്യക്കാരേറെയുള്ളത്. നൂറുരൂപക്ക് മുകളിലാണ് വില. തമിഴ്നാട്ടില്‍ എത്തുന്നതോടെ ചക്കയുടെ വില ഇതിലും വർധിക്കും. അവിടെ ചക്കച്ചുളക്കാണ് വില. പഴുത്ത വരിക്കച്ചക്കയുടെ ചുളയൊന്നിന് എട്ട് മുതല്‍ 15 രൂപ വരെയാണ് വില. വരിക്ക, തേന്‍വരിക്ക, ചെമ്പരത്തി വരിക്ക, കൂഴ എന്നിങ്ങനെ പലതരത്തിലുള്ള ചക്കകള്‍ കിഴക്കന്‍ മേഖലയില്‍നിന്ന് കയറ്റിയയക്കുന്നുണ്ട്. കറവൂര്‍, ചെമ്പനരുവി, അച്ചന്‍കോവില്‍, ചാലിയക്കര, പാടം പ്രദേശങ്ങളില്‍നിന്നാണ് ചക്കകള്‍ അധികവുമെത്തുന്നത്. കഴിഞ്ഞ സീസണില്‍ കിഴക്കന്‍ മേഖലയില്‍നിന്ന് വന്‍തോതില്‍ ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് ചക്ക കയറ്റിയയച്ചിരുന്നു. ഇത്തവണ സീസണ്‍ ആരംഭിച്ചപ്പോള്‍തന്നെ ആവശ്യക്കാരേറെയാണെന്ന് വ്യാപാരികള്‍ പറയുന്നു. വനമേഖലയില്‍നിന്ന് ചക്ക ശേഖരിച്ച് വില്‍ക്കുന്ന മൊത്തക്കച്ചവടക്കാരും മേഖലയിലുണ്ട്. മത്സ്യത്തൊഴിലാളി കോൺഗ്രസ് സെക്രേട്ടറിയറ്റ് മാർച്ച് 19ന് കൊല്ലം: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചും മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്ന മണ്ണെണ്ണ 40ൽനിന്ന് 129 ലിറ്ററാക്കി പുനഃസ്ഥാപിക്കണമെന്ന് ആവശ്യെപ്പട്ടും ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് െകാല്ലം, തിരുവനന്തപുരം ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ 19ന് സെക്രേട്ടറിയറ്റ് മാർച്ച് നടത്തും. കൊല്ലം ജില്ലയിൽനിന്ന് അഞ്ഞൂറിൽപരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ഡി.സി.സിയിൽ ചേർന്ന ജില്ലാ നേതൃയോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡൻറ് ബിജു ലൂക്കോസ് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജി. ലീലാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.