കഠ്​വ കൊലപാതകം: പള്ളിക്കല്‍ പഞ്ചായത്ത് പ്രധാനമന്ത്രിയെ പ്രതിഷേധമറിയിക്കും

കിളിമാനൂർ: ജമ്മുവിലെ കഠ്വയില്‍ എട്ടുവയസ്സുകാരിയെ തടങ്കലില്‍ പാർപ്പിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പള്ളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് ഐക്യകണ്ഠ്യേന പ്രതിഷേധ പ്രമേയം പാസാക്കി. പ്രമേയം കത്തിലൂടെയും ഇ-മെയിലൂടെയും പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയക്കുവാനും തീരുമാനിച്ചു. പ്രസിഡൻറ് അടുക്കൂർ ഉണ്ണി പ്രമേയം അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.