രോഗപ്രതിരോധ നിയന്ത്രണം: ഡോക്ടർമാരാണെന്ന അവകാശവാദം അടിസ്ഥാനരഹിതം -കേരള ഹെൽത്ത് ഇൻസ്​പെക്ടേഴ്സ്​ യൂനിയൻ

തിരുവനന്തപുരം: പൊതുജനാരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് രോഗപ്രതിരോധ നിയന്ത്രണ പ്രവർത്തനം ഡോക്ടർമാരാണ് നടത്തുന്നതെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് കേരളാ ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂനിയൻ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇതി​െൻറ പേരിൽ കൂടുതൽ തസ്തിക സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സമരം ജനങ്ങളോടും സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ആർദ്രം പദ്ധതിയോടുമുള്ള വെല്ലുവിളിയാണെന്നും യോഗം പറഞ്ഞു. ഒ.പി. ബഹിഷ്കരിച്ചുകൊണ്ടും രോഗികളെ അഡ്മിറ്റ് ചെയ്യാതെയുമുള്ള സമരനിലപാട് സ്വകാര്യ ആശുപത്രിയെ സഹായിക്കുന്നതാണെന്നും ഇതിൽനിന്ന് പിന്തിരിയുന്നതിന് ഡോക്ടർമാർ തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. രോഗപ്രതിരോധ പ്രവർത്തനത്തിന് ഉൗർജം പകരാൻ 250 ഓളം ഒഴിവുള്ള ഹെൽത്ത് ഇൻസ്പെക്ടർ പ്രമോഷൻ അടിയന്തരമായി നടത്തുകയും അതുവഴി വരുന്ന ഒഴിവുകളിൽ പുതിയ നിയമനം നടത്തണമെന്നും കേരളാ ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂനിയൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് വി.കെ. േപ്രമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബൈജു കുമാർ തങ്കപ്പൻ, ട്രഷറർ ജോയി, സംസ്ഥാന ഭാരവാഹികളായ പവിേത്രശ്വരം രവികുമാർ, സിറാജ് വെള്ളാപ്പള്ളി, എം.എം. സക്കീർ, ഗിരിസൺ, ഷാജഹാൻ, അനീഷ് ജോസഫ്, മഹേന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.