കൗൺസിലറെ ആക്രമിച്ച സംഭവം: ആറുപേർ കസ്​റ്റഡിയിൽ

തിരുവനന്തപുരം: ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറിയും മേലാങ്കോട് കൗൺസിലറുമായ പാപ്പനംകോട് സജിയെ ബൈക്കിലെത്തി ആക്രമിച്ച സംഭവത്തിൽ ആറുപേരെ തിരിച്ചറിഞ്ഞു. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത നേമം, പാപ്പനംകോട് സ്വദേശികളെയാണ് തിരിച്ചറിഞ്ഞത്. ഇവർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. സംഭവസ്ഥലത്തുനിന്ന് ലഭിച്ച സി.സി കാമറ ദൃശ്യങ്ങളും മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെൽ നടത്തിയ അന്വേഷണവുമാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്. ഇവരെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. രണ്ടാഴ്ച മുമ്പ് എസ്.ഡി.പി.ഐ പ്രവർത്തകനെയും ഭാര്യയെയും ബി.ജെ.പി പ്രവർത്തകർ മർദിച്ച സംഭവത്തി‍​െൻറ പ്രതികാരമാണോ ഇപ്പോഴത്തെ സംഭവമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ 9.45നായിരുന്നു ആക്രമണം. വള്ളക്കടവിൽ ബന്ധുവി​െൻറ മരണാനന്തരചടങ്ങിൽ പങ്കെടുത്തശേഷം ബി.ജെ.പി പാപ്പനംകോട് ഏരിയ സെക്രട്ടറി പ്രകാശനൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന സജിയെ ശ്രീവരാഹത്തുെവച്ച് തൂവാലകൊണ്ടു മുഖം മറച്ച സംഘം അക്രമിക്കുകയായിരുന്നു. മൂന്നു ബൈക്കുകളിലായി എത്തിയ അക്രമികൾ ബൈക്കു ചെറുത്തു പിന്നിൽ ഇരിക്കുകയായിരുന്ന സജിയുടെ കഴുത്തിലും തലയിലും ആഞ്ഞുവെട്ടി. തടയാൻ ശ്രമിച്ച പ്രകാശിനും പരിക്കേറ്റു. ഇരുമ്പുദണ്ഡ് ഉപയോഗിച്ചും ഇരുവരെയും മർദിച്ചു. വീണ്ടു വെട്ടാൻ ശ്രമിക്കുന്നതിനിടെ ഇവർ ഓടിമാറുകയായിരുന്നു. പിന്നീട് നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ രക്ഷപ്പെട്ടു. സംഘർഷസാധ്യത കണക്കിലെടുത്ത് നഗരത്തിൽ പൊലീസ് കാവൽ ശക്തമാക്കിയതായി കമീഷണർ പി. പ്രകാശ് പറഞ്ഞു. നേമം, പാപ്പനംകോട് മേഖലകളിൽ ബോംബ് സ്ക്വാഡുകളുടെ പരിശോധനയും ഊർജിതമാക്കി. നേരത്തെ രാഷ്ട്രീയ അക്രമങ്ങളിൽ ജയിൽശിക്ഷ അനുഭവിച്ചവരെ പ്രത്യേകം നിരീക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പ്രത്യാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് രഹസ്യാനേഷണ വിഭാഗത്തി​െൻറ റിപ്പോർട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.