എസ്​.ഇ.യു ജില്ല സമ്മേളനം

ആയൂർ: -കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനജീവിതം ദുരിതത്തിലാക്കുന്നതിൽ മത്സരിക്കുകയാണെന്നും സമസ്തമേഖലയിലും അതൃപ്തിയും അസഹിഷ്ണുതയും വർധിക്കുകയാണെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല സമ്മേളനം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം. അൻസാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു ജില്ല പ്രസിഡൻറ് എ. ഹിഷാം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് യൂനുസ് മുഖ്യപ്രഭാഷണം നടത്തി. സിബി മുഹമ്മദ്, ഇ. സിറാജുദ്ദീൻ, സൈഫുദ്ദീൻ മുസ്‌ലിയാർ, മുഹമ്മദ് യാസിർ, ഐ. മുഹമ്മദ് റഷീദ്, യൂസുഫ് ചേലപ്പള്ളി, അംജദ് കുരീപ്പള്ളി, എസ്.എ. വാഹിദ്, സുധീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.