ഭരണകൂട ഭീകരതക്കെതിരെ ജനരോഷം ഉയരണം – കെ.സി. രാജൻ

കൊല്ലം: ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടങ്ങളെ പോലും ലജ്ജിപ്പിക്കുന്ന രീതിയിലുളള ഭരണകൂട ഭീകരത രാജ്യത്ത് വ്യാപകമാകുമ്പോൾ അതിനെതിരെ അതിശക്തമായ ജനരോഷം ഉയരണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അഭിപ്രായപ്പെട്ടു. കെ.പി.സി.സി വിചാർ വിഭാഗ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാലിയൻവാലാബാഗ് സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാലിയൻവാലാ ബാഗിലടക്കം അനേകായിരങ്ങളുടെ ജീവത്യാഗത്തിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യം അപകടത്തിലേക്ക് നീങ്ങുമ്പോൾ സാംസ്കാരിക പ്രവർത്തകരും ബുദ്ധിജീവികളും മൗനം പാലിക്കുന്നത് തികച്ചും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകരായ തൊടിയൂർ വസന്തകുമാരി, സഹദേവ കാരണവർ, കരുനാഗപ്പളളി കൃഷ്ണൻകുട്ടി, ഷീല ജഗധരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ് മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.