മാർച്ച് ഫോർ സയൻസിൽ കേരളവും അണിചേരും

തിരുവനന്തപുരം: സാര്‍വദേശീയ ശാസ്ത്രസമൂഹം ആഹ്വാനം ചെയ്തിരിക്കുന്ന മാര്‍ച്ച് ഫോര്‍ സയന്‍സിൽ കേരളത്തിെല ശാസ്ത്രസമൂഹവും അണിചേരും. ഏപ്രിൽ 14ന് എല്ലാ ജില്ല കേന്ദ്രങ്ങളിലും വിവിധ പരിപാടികളോടെ മാര്‍ച്ച് ഫോര്‍ സയന്‍സ് നടക്കും. തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എൻജിനീയേഴ്സ് ഹാളിന് മുന്നില്‍നിന്ന് രാവിലെ 10.30-ന് മാര്‍ച്ച് ആരംഭിക്കും. മാര്‍ച്ചിന് മുന്നോടിയായി രാവിലെ സെമിനാറും നടക്കും. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 22-ന്, ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും, ഗവേഷകരും, ശാസ്ത്ര അധ്യാപകരും, ശാസ്ത്രസ്നേഹികളുമടക്കം പത്ത് ലക്ഷത്തോളം പേര്‍ ലോകത്തെമ്പാടുമായി മാർച്ചിൽ പെങ്കടുത്തിരുന്നു. ദേശീയ വരുമാനത്തി‍​െൻറ മൂന്ന് ശതമാനം ശാസ്ത്രസാങ്കേതിക ഗവേഷണത്തിനും 10 ശതമാനം വിദ്യാഭ്യാസത്തിനും നീക്കിവെക്കുക, അശാസ്ത്രീയവും അന്ധവുമായ ആശയങ്ങളുടെ പ്രചാരണം അവസാനിപ്പിക്കുകയും ഭരണഘടനയുടെ അനുച്ഛേദം 51(എ)ക്ക് അനുരോധമായി ശാസ്ത്രീയ മനോഭാവവും മാനുഷികമൂല്യങ്ങളും അന്വേഷണത്വരയും വളര്‍ത്തിയെടുക്കുകയും ചെയ്യുക, വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ശാസ്ത്രീയതെളിവുകളുടെ പിന്‍ബലമുള്ള ആശയങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക, ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാര്‍ നയരൂപവത്കരണം നടത്തുക എന്നീ ആവശ്യങ്ങളാണ് മാർച്ച് ഉന്നയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.