രാജേഷ്​ വധം: സത്താറിനെ നാട്ടിലെത്തിക്കാൻ ശ്രമം, അപ്പുണ്ണിക്കുവേണ്ടിയും തിരച്ചിൽ

തിരുവനന്തപുരം: മടവൂരിൽ മുൻ റേഡിയോ േജാക്കി രാജേഷിനെ കൊന്ന കേസിലെ സൂത്രധാരൻ എന്ന് പൊലീസ് സംശയിക്കുന്ന ഖത്തറിലുള്ള സത്താറിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേന റെഡ്കോർണർ നോട്ടീസിലൂടെ നാട്ടിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. ഖത്തറിൽ നാലര ലക്ഷം റിയാലി​െൻറ സാമ്പത്തിക ബാധ്യതയുള്ളതിനാൽ സത്താറിന് രാജ്യം വിട്ടുപോകുന്നതിൽ വിലക്കുണ്ട്. സത്താറി​െൻറ ബന്ധുക്കളുമായി ബന്ധപ്പെട്ട് ഇൗ സാമ്പത്തിക ബാധ്യത ഇല്ലാതാക്കി അയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അത് സാധിച്ചില്ലെങ്കിൽ പൊലീസ് സംഘം ഖത്തറിലേക്ക് പോകും. അതിനിടെ, കേസിലെ മറ്റൊരു പ്രധാന പ്രതിയായ അപ്പുണ്ണിക്കുവേണ്ടി മൂന്ന് സംസ്ഥാനങ്ങളിൽ കേരള പൊലീസ് തിരച്ചിൽ നടത്തുകയാണ്. ഇയാൾക്ക് സത്താർ സാമ്പത്തിക സഹായം ലഭ്യമാക്കിയിരുന്നെന്നും സാറ്റലൈറ്റ് ഫോണിലൂടെ അപ്പുണ്ണിയും സത്താറും ഇപ്പോഴും ബന്ധപ്പെടുന്നുണ്ടോയെന്ന സംശയവും പൊലീസിനുണ്ട്. അതിനാൽ അത്തരത്തിലുള്ള അന്വേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. സത്താറി​െൻറ മുൻ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദമാണ് കൊലക്ക് കാരണമെന്ന് കഴിഞ്ഞദിവസം അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദ് സാലിഹ് പൊലീസിന് മൊഴി നൽകിയിരുന്നു. ആ സാഹചര്യത്തിൽ സത്താറിനെ ഒന്നാംപ്രതിയാക്കിയാകും പൊലീസ് കോടതിയിൽ എഫ്.െഎ.ആർ സമർപ്പിക്കുക. അതിനിടെ, മുഹമ്മദ് സാലിഹിനും കൂട്ടുപ്രതികളിൽ ചിലർക്കും ചിക്കൻപോക്സാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അതിനാൽ കൂടുതൽ തെളിവെടുപ്പിനും മറ്റുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അേപക്ഷ സമർപ്പിക്കുന്നത് ഇവരുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച ശേഷമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.