മുസ്​ലിം, ദലിത് ഉയിർപ്പിനെ തല്ലിക്കെടുത്താനാവില്ല ^യൂത്ത് ലീഗ്

മുസ്ലിം, ദലിത് ഉയിർപ്പിനെ തല്ലിക്കെടുത്താനാവില്ല -യൂത്ത് ലീഗ് തിരുവനന്തപുരം: രാജ്യത്ത് അനുദിനം ശക്തിപ്പെടുന്ന ദലിത്, മുസ്ലിം മുന്നേറ്റങ്ങളെ ആർക്കും പിടിച്ചുനിർത്താനാവില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. രാഷ്ട്രത്തി​െൻറ വിഭവങ്ങൾ എല്ലാവിഭാഗം പൗരന്മാർക്കുമുള്ളതാണ്. വിദ്യാഭ്യാസം, ആരോഗ്യം, അധികാര പങ്കാളിത്തം എന്നിവയിൽ തുല്യപ്രാതിനിധ്യം പാർശ്വവത്കരിക്കപ്പെട്ടവർക്കും ലഭിച്ചേതീരൂ. ബോധപൂർവം അത് നിഷേധിക്കുന്ന ഭരണകൂട നടപടികൾക്കെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിരോധങ്ങളുണ്ടാവും. ഇത്തരം പ്രതിഷേധങ്ങൾക്ക് ക്രിയാത്മകമായ ദിശ നൽകാൻ യൂത്ത് ലീഗ് നേതൃപരമായ പങ്ക് വഹിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. സി.എച്ച് ഫൗണ്ടേഷനിൽ ചേർന്ന യോഗം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ആന്വൽ യൂത്ത് അസംബ്ലിയും ബഹുജന സംഗമവും ഏപ്രിൽ 27ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ നടക്കും. സംഘ്പരിവാർ ആൾക്കൂട്ട കൊലകളിൽ ഇരകളായവരുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ വ്യവസ്ഥാപിതപദ്ധതി നടപ്പിലാക്കും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുസ്ലിം, ദലിത് യുവജന സംഘടനകളെ ഏകോപിപ്പിക്കുന്നതിന് പദ്ധതിക്ക് രൂപംനൽകി. ഇതി​െൻറ ഭാഗമായി ദേശീയ ഭാരവാഹികളുടെ സംഘം പ്രസ്തുത സംസ്ഥാനങ്ങൾ സന്ദർശിക്കും. റമദാനിൽ ഇതര സംസ്ഥാനങ്ങൾക്ക് വേണ്ടി വിഭവ സമാഹരണം നടത്തും. ജൂൺ അവസാനവാരം ദേശീയ രാഷ്ട്രീയ പാഠശാല നടത്താനും തീരുമാനിച്ചു. യൂത്ത് ലീഗ് ദേശീയ പ്രസിഡൻറ് സാബിർ എസ്. ഗഫാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഭാരവാഹികളായ സുബൈർ ഖാൻ, അഡ്വ. വി.കെ. ഫൈസൽ ബാബു, ആസിഫ് അൻസാരി, ഇമ്യാൻ അഷ്റഫി, എസ്.ടി.യു ദേശീയ ജനറൽ സെക്രട്ടറി എം. റഹ്മത്തുല്ല, എൻ. ഷംസുദീൻ എം.എൽ.എ, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി, കേരള സംസ്ഥാന ഭാരവാഹികളായ ഫൈസൽ ബാഫഖി തങ്ങൾ, അഡ്വ. സുൽഫിക്കർ സലാം, മുജീബ് കാടേരി, ആഷിഖ് ചെലവൂർ, പി.എ. അബ്ദുൽ കരിം എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദലി ബാബു, പി. ളംറത്ത്, മുഹമ്മദ് ഹലിം, ഷിബു മീരാൻ, റഷീദ് പി.റ്റി.കെ, അഡ്വ. എ.വി. അൻവർ, അനീസ് റഹ്മാൻ, യൂസുഫ് പടനിലം, സി. എൽ. റഷീദ് ഹാജി, അഡ്വ. പി.കെ. റഫീഖ്‌, ഇ.കെ. മുഹമ്മദലി, നിസാർ ചേളേരി, അബു ഫാരിസ്, മുഹമ്മദ് സമാൻ, സയ്യിദ് അലി, മിർസ ഐജാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി സി.കെ. സുബൈർ സ്വാഗതവും ട്രഷറർ മുഹമ്മദ് യൂനസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.