പാറമടയിൽ മരിച്ച വിദ്യാർഥികളുടെ വീട് ചെന്നിത്തല സന്ദർശിച്ചു

കല്ലമ്പലം: ഞാറയിൽകോണം ഇടപ്പാറയിൽ പാറക്കുളത്തിലകപ്പെട്ട് മരിച്ച മൂന്നുവിദ്യാർഥിനികളുടെ വീടുകൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. സൈനബ, ജുമാന, ഷുഹാന എന്നിവരുടെ വീടുകൾ സന്ദർശിച്ച പ്രതിപക്ഷനേതാവിനൊടൊപ്പം ശരത്ചചന്ദ്ര പ്രസാദ്, വർക്കല കഹാർ, ഡി.സി.സി ജനറൽ സെക്രട്ടറി ഇ. റിഹാസ്, രവീന്ദ്രൻ ഉണ്ണിത്താൻ എം.ആർ. ജയകൃഷ്ണണൻ, റിയാസ് കപ്പാംവിള, എ.എ. കലാം എന്നിവരുമുണ്ടായിരുന്നു. സർഗോത്സവം ക്യാമ്പിന് ഇന്ന് തുടക്കം കല്ലമ്പലം: പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീളുന്ന സർഗോത്സവം ക്യാമ്പിന് വെള്ളിയാഴ്ച തുടക്കമാകും. പുല്ലുർമുക്ക് ഗവ. എൽ.പി.എസിൽ നടക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്കാണ് പ്രവേശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.