വിലക്കുറവിൽ വിപണി; വിഷുവിന്​ പോക്കറ്റ്​ കീറില്ല

തിരുവനന്തപുരം: വിഷുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുന്നു. ഓണക്കാലത്തെ അപേക്ഷിച്ച് ഇത്തവണ സാധനങ്ങൾക്കുള്ള വിലക്കുറവാണ് സാധാരണക്കാരന് ആശ്വാസമാകുന്ന വലിയകാര്യം. കഴിഞ്ഞ ഒാണവിപണി അപേക്ഷിച്ച് വൻ വിലക്കുറവാണ് അരിക്കും പച്ചക്കറികൾക്കുമെല്ലാം. മലയാളികളുടെ പ്രിയപ്പെട്ട അരിയായ ജയ കിലോ 38 രൂപയാണ്. കഴിഞ്ഞ ഓണക്കാലത്ത് 45- 48 രൂപയായിരുന്നു ഈ ആന്ധ്ര സ്വദേശിക്ക്. സപ്ലൈകോയുടെ വിപണി ഇടപെടലാണ് ഇത്തവണ ജയയുടെ വില നിയന്ത്രിച്ചതെന്ന് മൊത്തവ്യാപാരികൾ പറ‍യുന്നു. സപ്ലൈകോ വഴി 25 രൂപക്ക് ജയ അരിയുടെ സാധാരണക്കാരിലേക്ക് ഭക്ഷ്യവകുപ്പ് എത്തിക്കുന്നുണ്ട്. ഡൊപ്പി അരിക്ക് 38 രൂപയാണ് വ്യാഴാഴ്ചത്തെ വിപണിവില, ഒാണക്കാലത്ത് 43 രൂപയായിരുന്ന സുലേഖ അരിക്ക് ഏഴ് രൂപ കുറഞ്ഞ് 36ഉം, 43 രൂപയുണ്ടായിരുന്ന ആന്ധ്ര അരിക്ക് ചെറുകിട വിപണിയിൽ 33 മുതൽ 37 രൂപവരെ എത്തി. ഒാണത്തിന് കിലോക്ക് 48 രൂപയായിരുന്ന പഞ്ചാസാരയും ഇപ്പോൾ 35 രൂപയിലേക്ക് എത്തിയിട്ടുണ്ട്. ജനുവരിയിൽ റെക്കോഡ് വിലയിലേക്ക് കുതിച്ചുകൊണ്ടിരുന്ന വെള്ളിച്ചെണ്ണക്കും വില നന്നേ കുറഞ്ഞിട്ടുണ്ട്. കിലോക്ക് 263 രൂപയായിരുന്ന വെളിച്ചെണ്ണക്ക് ഇപ്പോൾ വില 225-228 രൂപയാണ്. ചെറിയ ഉള്ളിക്കും സവാളയും 20 രൂപക്ക് താഴെയാണ് ചാല കമ്പോളത്തിലെ വില. പച്ചക്കറി മാർക്കറ്റും ഇത്തവണ പോക്കറ്റ് കീറില്ല. ഓണക്കാലത്തെക്കാൾ പകുതിവിലക്കാണ് പച്ചക്കറി ലഭിക്കുന്നത്. വരും ദിവസങ്ങളിൽ ഇനിയും വിലകുറയുമെന്ന് വ്യാപാരികൾ പറയുന്നു. ഓണക്കാലത്ത് 160 രൂപയായിരുന്ന ഉഴുന്നിന് 60 രൂപയായി. 120ന് ലഭിച്ച പയർ 50 രൂപ കുറഞ്ഞ് 70 രൂപക്ക് ലഭിക്കും. കടല, മല്ലി, പച്ചരി, ശർക്കര, ഇഞ്ചി, മുരിങ്ങക്ക, പച്ചമുളക്, വെള്ളരി, ചേന എന്നിവക്കും വൻ വിലക്കുറവാണ്. അതേസമയം ചൂട് കനത്തതോടെ പഴവർഗങ്ങൾക്കെല്ലാം വില കൂടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.