സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

പേരൂർക്കട: . സി.പി.എം മുൻ കൗൺസിലർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളില്‍നിന്ന് സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്കാണ് വ്യാഴാഴ്ച സ്വീകരണം നല്‍കിയത്. കുടപ്പനക്കുന്നില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ആർ. ശശി, മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ, അസി. സെക്രട്ടറി ജി. രാജീവ്, പി.എസ്. നായിഡു, സി.എൽ. രാജൻ എന്നിവർ സംസാരിച്ചു. മുൻ കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ എസ്. മുരുകൻ, ലോക്കൽ കമ്മിറ്റി അംഗം കെ. ജയകുമാർ. മുൻ ബ്രാഞ്ച് സെക്രട്ടറി ഗോപിനാഥൻ നായർ, അനിൽ കുമാർ. പി.എൽ. ജയൻ, ബാബു എന്നിവരും ബി.ജെ.പിയിൽ നിന്ന് പരമേശ്വരൻ നായർ, ശ്രീനാഥ്, വിഷ്ണു എന്നിവരും കോൺഗ്രസിൽനിന്ന് സുജിത് എന്നിവരുമാണ് സി.പി.ഐയിൽ ചേർന്നത്. ഇതി​െൻറ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ പഞ്ചായത്ത് ഒാഫിസ് ജങ്ഷനില്‍നിന്ന് പ്രകടനവും ജാഥയും സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി. ഉണ്ണികൃഷ്ണൻ, ആർ. ശശി, മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ, അസി. സെക്രട്ടറി ജി. രാജീവ്, മണ്ഡലം സെക്രേട്ടറിയറ്റ് അംഗം പി.ജെ. സന്തോഷ്‌, സി.എല്‍. രാജന്‍ എന്നിവര്‍ സംബന്ധിച്ചു. സി.പി.ഐ കുടപ്പനക്കുന്ന്‍ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. സജീവ് അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം എസ്.ബാബു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.