നിർഭയകേന്ദ്രത്തിൽനിന്ന്​ കാണാതായ രണ്ടുപേരെ കണ്ടെത്തി

കൊട്ടിയം: കൊട്ടിയം ഒറ്റപ്ലാമൂട്ടിനടുത്തുള്ള നിർഭയകേന്ദ്രത്തിൽനിന്ന് ബുധനാഴ്ച കാണാതായ മൂന്ന് പെൺകുട്ടികളിൽ രണ്ടുപേരെ ആലപ്പുഴയിൽനിന്ന് കണ്ടെത്തി. കാണാതായവരിൽ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരോടൊപ്പം കാണാതായ പ്രായപൂർത്തിയായ പെൺകുട്ടി കാമുകനൊടൊപ്പം കടന്നെന്ന സംശയമാണ് പൊലീസിനുള്ളത്. ആലപ്പുഴയിൽ കണ്ടെത്തിയ പെൺകുട്ടികളിൽ ഒരാൾ ഒരു പ്രൊബേഷനറി എസ്.ഐയും സിവിൽ പൊലീസ് ഓഫിസറും ഉൾപ്പടെ ഏഴുപേർ അറസ്റ്റിലായ കേസിൽപെട്ടതാണ്. ശാരീരികവും മാനസികവുമായ പീഡനംമൂലമാണ് നിർഭയയിൽനിന്ന് ചാടി പോരാൻ കാരണമെന്നാണ് പൊലീസുകാർ ഉൾപ്പെട്ട കേസിലെ പെൺകുട്ടി പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. പെൺകുട്ടികളെ ചേർത്തലയിലെ മായിത്തറയിലുള്ള കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.