നാടക് സംഘടനയുടെ അംഗത്വ വിതരണോദ്ഘാടനം 14ന്

കൊല്ലം: കേരളത്തിൽ ആദ്യമായി നാടകത്തിനും നാടകപ്രവർത്തകർക്കുമായി ആരംഭിക്കുന്ന നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കടപ്പാക്കട സ്‌പോർട്‌സ് ക്ലബിൽ നടക്കുന്ന മെംബർഷിപ് ഉദ്ഘാടന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. അംഗത്വ വിതരണോദ്ഘാടനം നിലമ്പൂർ ആയിഷ നിർവഹിക്കും. മേയർ ആർ. രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും. തിയറ്റർ ആക്‌ടിവിസ്‌റ്റ് പ്രളയൻ ജില്ലതല മെംബർഷിപ് ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു വിശിഷ്‌ടാതിഥികളെ ആദരിക്കും. ചലച്ചിത്ര നടിയും തിയറ്റർ ആർട്ടിസ്‌റ്റുമായ കലൈറാണി മുതിർന്ന നാടക കലാകാരികളെ ആദരിക്കും. വൈകീട്ട് ആറിന് നടക്കുന്ന നാടക സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എൽ.എ, ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, ചിന്താ സജിത്ത് തുടങ്ങിയവർ പങ്കെടുക്കും. നാടക് സംസ്ഥാന പ്രസിഡൻറ് ഡി. രഘൂത്തമൻ, സംഘാടകസമിതി ചെയർമാൻ ആർ.എസ്. ബാബു, ജനറൽ കൺവീനർ പി.ജെ. ഉണ്ണികൃഷ്‌ണൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.