കൊട്ടാരക്കര: പൂവറ്റൂർ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ക് തുടക്കമായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം രാജൻ ബോധി ഉദ്ഘാടനം നിർവഹിച്ചു. ജനകീയ വായനശാല പ്രസിഡൻറ് ജി. സോമശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ആർ. ചന്ദ്രമോഹനൻ, വായനശാലകമ്മിറ്റി അംഗം എസ്. സുരേഷ്കുമാർ, സുജിത് എസ്. പ്രസാദ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി ബി. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. തൃശൂർ സ്വദേശി കിഷോറാണ് പരിശീലകൻ. വെള്ളി, ശനി, ഞയർ ദിവസങ്ങളിൽ വൈകീട്ട് മൂന്നിന് മുതൽ പൂവറ്റൂർ ക്ഷേത്ര മൈതാനിയിലാണ് പരിശീലനം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.