വാഹന നികുതി: ഒറ്റത്തവണ തീർപ്പാക്കൽ

പുനലൂർ: അഞ്ച് വർഷമോ അതിൽകൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മുഖേന നികുതികുടിശ്ശിക അടച്ചുതീർക്കാൻ അവസരം. 2012 സെപ്റ്റംബർ 30ന് ശേഷം കുടിശ്ശികയുള്ളവർ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി തുടർനടപടികളിൽനിന്ന, ഒഴിവാകേണ്ടതാണ്. മോഷണംപോയതോ പൊളിച്ചുകളഞ്ഞതോ റവന്യൂ റിക്കവറി നടപടികൾ സ്വീകരിച്ചതോ ആയ വാഹനങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നതാണ്. ഈ അവസരം ജൂൺ 30 വരെയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് പുനലൂർ സബ് ആർ.ടി ഓഫിസുമായി ബന്ധപ്പെടുണമെന്ന് ജെ.ആർ.ടി.ഒ അറിയിച്ചു. മുട്ടറ മരുതിമലക്ക് 46.86 ലക്ഷം അനുവദിച്ചു വെളിയം: മുട്ടറ മരുതിമലക്ക് 46.86 ലക്ഷം അനുവദിച്ചതായി ഐഷാപോറ്റി എം.എൽ.എ അറിയിച്ചു. 36 ഹെക്ടർ വരുന്ന മരുതിമലയിൽ ആദ്യഘട്ടത്തിന് 37 ലക്ഷമാണ് അനുവദിച്ചിരുന്നത്. 2010ലാണ് ഇക്കോടൂറിസം നിർമാണം ആരംഭിച്ചത്. 2012ൽ ആദ്യഘട്ടനിർമാണം പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചുവെങ്കിലും ഉണ്ടായില്ല. 2017ലാണ് ആദ്യഘട്ടപ്രവർത്തനം പൂർത്തീകരിച്ചത്. എന്നാൽ പണിതകെട്ടിടങ്ങൾ സാമൂഹികവിരുദ്ധർ ഭാഗികമായി അടിച്ചുതകർത്തു. തുടർന്ന് നിർമാണപ്രവർത്തനങ്ങൾ പാതിവഴിയിലാവുകയായിരുന്നു. ഇപ്പോൾ അനുവദിച്ച തുക ഉപയോഗിച്ച് തകർന്നകെട്ടിടം പുനർനിർമിക്കുകയും കുടിവെള്ളപദ്ധതി നടപ്പാക്കുകയും വേലിക്കെട്ടി തിരിക്കുകയുമാണ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. പുനർനിർമിക്കുന്ന കെട്ടിടം വീണ്ടും സാമൂഹികവിരുദ്ധർ തകർക്കാതിരിക്കാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. വർഷങ്ങളായി വേനൽകാലത്ത് സാമൂഹികവിരുദ്ധർ ഉണങ്ങിയ പുല്ലിന് തീയിട്ടതുമൂലം ഫലവൃക്ഷങ്ങളും ഇക്കോടൂറിസം പദ്ധതിയും നശിക്കുന്നവരെ കണ്ടെത്താൻ കാമറ സഹായകമാവുമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.