മൂല്യനിർണയ ക്യാമ്പ്​ ബഹിഷ്​കരിച്ചു

കൊല്ലം: ഹയർ സെക്കൻഡറി വകുപ്പിനെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ലയിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഹയർ സെക്കൻഡറി അധ്യാപകർ മൂല്യനിർണയം ബഹിഷ്കരിച്ചു. ജില്ലയിൽ 77 ശതമാനം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽനിന്ന് വിട്ടുനിന്നതായി എഫ്.എച്ച്.എസ്.ടി.എ ജില്ല ഭാരവാഹികൾ അറിയിച്ചു. സമരപരിപാടികൾക്ക് ജില്ല ചെയർമാൻ എസ്. സതീഷ്, ശ്രീരംഗം ജയകുമാർ, കോശി മാത്യൂ, സെയ്ത്മുഹമ്മദ്, കസ്മീർ തോമസ്, രാജൻ മലനട, അബ്ദുൽ നിസാം തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.