ഇരിപ്പുറയ്​ക്കാതെ സി.​എം.ഡിമാർ, ഇരുട്ടടിയേറ്റ്​ പുനരുദ്ധാരണം

തിരുവനന്തപുരം: പ്രതിസന്ധിയുടെ നടുക്കടലിലും പുനരുദ്ധാരണത്തിലും ലാഭത്തിലും പ്രതീക്ഷയർപ്പിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് മാേനജ്മ​െൻറ് തലപ്പത്തെ ആവർത്തിച്ചുള്ള അഴിച്ചുപണി ഇരുട്ടടിയാകും. ടോമിൻ ജെ. തച്ചങ്കരിക്ക് ചുമതല നൽകിയുള്ള പുതിയ തീരുമാനത്തോടെ ഇടതു സർക്കാർ അധികാരത്തിലെത്തി രണ്ടു വർഷത്തിനിടെ ഇതു മൂന്നാം തവണയാണ് സി.എം.ഡിയെ മാറ്റുന്നത്. ഏറെ പ്രതീക്ഷയോടെ പുനരുദ്ധാരണ നടപടികൾക്ക് തുടക്കമിട്ട എം.ജി. രാജമാണിക്യത്തിന് ഒരു വർഷത്തിനുള്ളിൽ കസേര പോയി. പിന്നാലെയെത്തിയ എ. ഹേമചന്ദ്രനും ഒരു വർഷം തികയ്ക്കാനായിട്ടില്ല. ഏറെ പണിപ്പെട്ട് 3200 കോടിയുടെ കൺസോർട്യം വായ്പ തരപ്പെടുത്തിയും ഒപ്പം ഡ്യൂട്ടി പരിഷ്കരണത്തിലൂടെ സർവിസ് കാര്യക്ഷമമാക്കാനുള്ള നടപടികൾ തുടരുന്നതിനുമിടയിലാണ് ഇപ്പോൾ ഹേമചന്ദ്രനെ മാറ്റിയത്. പ്രതിമാസം കള്ളികളിലൊതുങ്ങാത്ത നഷ്ടവുമായി ഭാരിച്ച െചലവുകൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ച് തലപ്പത്തെ അനിശ്ചിതാവസ്ഥയും അസ്ഥിരതയും ഗുരുതര പ്രത്യാഘാതങ്ങളാണുണ്ടാക്കുന്നത്. ഒരു വശത്ത് ധനസഹായമടക്കം പ്രഖ്യാപിച്ച് പുനരുദ്ധാരണത്തിന് സജീവമായി ഇടപെടുന്ന സർക്കാർ മറുവശത്ത് മാനേജ്മ​െൻറ് സാരഥികളെ തോന്നിയപോലെ മാറ്റി നിയമിക്കുന്നത് എല്ലാ നീക്കങ്ങളെയും നിഷ്ഫലമാക്കുകയാണെന്ന് ഇടത് അനുകൂല സംഘടനകൾതന്നെ തുറന്നുപറയുന്നു. ട്രാൻസ്പോർട്ട് കമീഷണറായിരുന്ന ടോമിൻ ജെ. തച്ചങ്കരിയും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനും തമ്മിെല ശീതസമരങ്ങളെ തുടർന്നാണ് നേരത്തേ തച്ചങ്കരിയുടെ കസേര തെറിച്ചത്. ട്രാൻസ്പോർട്ട് കമീഷണർ തന്നോട് ആലോചിക്കാതെ ഏകപക്ഷീയ തീരുമാനങ്ങളെടുക്കുെന്നന്ന മന്ത്രിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. പമ്പുകളിൽനിന്ന് ഇന്ധനം കിട്ടണമെങ്കിൽ ഹെൽമറ്റ് നിർബന്ധമാക്കിയതും ത​െൻറ ജന്മദിനമാഘോഷിക്കാൻ ആര്‍.ടി.ഒമാര്‍ക്ക് സന്ദേശം അയച്ചതുമടക്കം വിഷയങ്ങളിൽ മന്ത്രി പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇൗ പൊരുത്തമില്ലായ്മകൾ നിലനിൽക്കുേമ്പാൾ കൂടിയാണ് ഇൗ സുപ്രധാന നിയമനമെന്നതും ശ്രദ്ധേയമാണ്. എം. ഷിബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.