ദലിത്​ പീഡനം: സി.പി.എമ്മി​െൻറ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തി

തിരുവനന്തപുരം: ദലിതരെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സി.പി.എമ്മി​െൻറ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തി. തിരുവനന്തപുരത്ത് രാജ് ഭവനിലേക്കും മറ്റ് ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലേക്കും നടന്ന പ്രതിഷേധ മാർച്ചുകളിൽ ആയിരങ്ങൾ പങ്കാളികളായി. പട്ടികജാതി-വർഗക്കാർക്കെതിരായ അതിക്രമം തടയാനുള്ള നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെയും രാജ്യത്ത് ദലിത് സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ബി.ജെ.പി സർക്കാറി​െൻറ നയങ്ങൾക്കെതിരെയും മാർച്ചിൽ ജനരോഷമുയർന്നു. രാജ്ഭവൻ മാർച്ച് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിഭീകരമായ ആക്രമണമാണ് ദലിത് ജനവിഭാഗങ്ങൾക്കെതിരെ നടക്കുന്നതെന്ന് ആനത്തലവട്ടം പറഞ്ഞു. പൊലീസുകാരും മേൽജാതിക്കാരും ഒത്തുചേർന്ന് ദലിതരെ ആക്രമിക്കുകയാണ്. കേന്ദ്ര സർക്കാറി​െൻറ അനാസ്ഥയെ തുടർന്നാണ് പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയൽ നിയമം ദുർബലമാക്കിയ സുപ്രീംകോടതിവിധിക്ക് കളമൊരുങ്ങിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷത വഹിച്ചു. പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് ബി. സത്യൻ എം.എൽ.എ സംസാരിച്ചു. പാളയം ഏരിയ സെക്രട്ടറി സി. പ്രസന്നകുമാർ സ്വാഗതവും പി.കെ.എസ് ജില്ല സെക്രട്ടറി വണ്ടിത്തടം മധു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.