കയർ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക നിവാരണം

കരുനാഗപ്പള്ളി: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായി ദീർഘകാലം കുടിശ്ശിക വരുത്തിയവർക്ക് അംഗത്വം പുതുക്കാൻ അവസരം. കയർ തൊഴിലിൽ ഇപ്പോഴും ഏർപ്പെട്ടിരിക്കുന്നു എന്ന തദ്ദേശസ്ഥാപന സെക്രട്ടറി/ വില്ലേജ് ഓഫിസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കണം. തൊഴിലാളികൾ ബന്ധപ്പെട്ട ഓഫിസിൽ നേരിട്ടെത്തി അംശാദായ കുടിശ്ശികക്കൊപ്പം പുനഃപ്രവേശനത്തിനുള്ള അപേക്ഷയും സമർപ്പിക്കണമെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ അറിയിച്ചു. മേയ് 31 വരെ ഇതിന് അവസരമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.