വ്യാപാരി വ്യവസായി ഏകോപനസമിതി ജാഥ ഉദ്​ഘാടനം

കരുനാഗപ്പള്ളി: നാലര പതിറ്റാണ്ട് മുമ്പ് ഏറ്റെടുത്ത 30.5 മീറ്റർ ഭൂമിയിൽ ദേശീയപാത വികസനം നടപ്പാക്കുക, ദേശീയപാതയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും ബി.ഒ.ടിക്ക് അടിയറവ് വെക്കാതിരിക്കുക, വ്യാപാരികളുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച വ്യാപാര- തൊഴിൽ -ജീവിത -സംരക്ഷണ വാഹനജാഥ ഓച്ചിറയിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു. സമിതി ഓച്ചിറ യൂനിറ്റ് പ്രസിഡൻറ് എൻ.ഇ. സലാം അധ്യക്ഷതവഹിച്ചു. ഡോ. ആസാദ് മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻമാരായ എസ്. ദേവരാജൻ, ജി. ഗോപകുമാർ എന്നിവർ സംസാരിച്ചു. ജാഥക്ക് താലൂക്ക് മർച്ചൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ വരവേൽപ് നൽകി. ഏകോപനസമിതി സംസ്ഥാന സെക്രട്ടറി ജി. ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് അബ്ദുൽ റസാഖ് രാജധാനി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പുളിമൂട്ടിൽ ബാബു സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എൻ. അജയകുമാർ, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് കാട്ടൂർ ബഷീർ, ഹൈവേ ആക്ഷൻ ഫോറം സംസ്ഥാന സെക്രട്ടറി നാസർ കാട്ടുംപുറം, കെ.ജെ. മേനോൻ, എം.എം. ഷെരീഫ് എന്നിവർ സംസാരിച്ചു. എസ്. കബീർ, എ.കെ. ഷാജഹാൻ, പി. രാജീവ്, നൗഷറുദ്ദീൻ, ഡി. വാവച്ചൻ, എൻ. രാജീവ്, നേതാജി ബി. രാജേന്ദ്രൻ, നവാസ് പുത്തൻവീടൻ, ഷൈലജ ബേബി, സുധീർ ചോയ്സ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.