കരമന^കിള്ളിയാർ ശുചീകരണം

കരമന-കിള്ളിയാർ ശുചീകരണം തിരുവനന്തപുരം: നഗരസഭാ പരിധിയിലുള്ള മുഴുവൻ നദികളും ചെറുതോടുകളും ജനപങ്കാളിത്തത്തോടെ ഘട്ടംഘട്ടമായി ശുചീകരിച്ച് മാലിന്യമുക്തമാക്കി സംരക്ഷിക്കും. മേയറുടെ അധ്യക്ഷതയിൽ ചേർന്ന കിള്ളിയാർ-ആമയിഴഞ്ചാൻ തോട് സംരക്ഷണത്തിനായി ചേർന്ന ആലോചന യോഗത്തിലാണ് തീരുമാനം. ഇതി​െൻറ ആദ്യഘട്ടമായി കിള്ളിയാർ വഴയില മുതൽ ജനപങ്കാളിത്തത്തോടെ ശുചീകരിക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയാറാക്കുന്നതിന് വിദഗ്ധ സമിതിക്ക് രൂപം കൊടുത്തു. നഗരസഭാ ആസൂത്രണ സമിതി അംഗങ്ങളെയും നഗരസഭാ ഉദ്യോഗസ്ഥരെയും ഈ മേഖലയിലെ വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് സമിതിക്ക് രൂപം നൽകിയിട്ടുള്ളത്. പ്രാരംഭ പ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കി 13-ന് രാവിലെ 11 മണിക്ക്ചേരുന്ന വിദഗ്ധ സമിതിയോഗത്തിൽ അവതരിപ്പിക്കുന്നതിന് ഹെത്ത് ഓഫിസർ ഡോ.എ. ശശികുമാറിനെ ചുമതലപ്പെടുത്തി. തുടർന്ന്് വിശദമായ ആക്ഷൻ പ്ലാനിന് വിദഗ്ധസമിതി രൂപം നൽകും. ഇതോടൊപ്പം നഗരസഭയുടെ 2018--19 വാർഷിക പദ്ധതി പ്രകാരമുള്ള നദീസംരക്ഷണ പ്രവർത്തനങ്ങളും കരമന നദി ഉൾപ്പെടെയുള്ളവ സംരക്ഷിക്കുന്നതിനായും മാലിന്യം തള്ളുന്നവർക്കെതിരായുള്ള നിയമനടപടികളും തുടരുന്നതിന് നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വഞ്ചിയൂർ പി. ബാബു, ഗീതാഗോപാൽ, ആർ.സതീഷ്കുമാർ, ആസൂത്രണ സമിതി അംഗങ്ങളായ എം. രമേഷ്കുമാർ, ഡോ.സി ഭാസ്കരൻ, കെ. ത്രിവിക്രമൻ, മടത്തറ സുഗതൻ, മലിനീകരണ നിയന്ത്രണ ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർ ബിജു.ബി, ഇറിഗേഷൻ വകുപ്പ് അസിസ്റ്റൻറ് എൻജിനീയർ േപ്രംചന്ദ്, മേജർ ഇറിഗേഷൻ അസിസ്റ്റൻറ് എൻജിനീയർമാരായ ബാലചന്ദ്രൻ. രഞ്ജിത.സി.എൻ, സ്വീവേജ് ഡിവിഷൻ അസി.എക്സി. എൻജിനീയർ കൃഷ്ണകുമാർ.വി.എസ്, നഗരസഭാ എൻവയൺമ​െൻറ് എൻജിനീയർ മേരി റോസ്, നഗരസഭാ സെക്രട്ടറി എ.എസ്. ദീപ, അഡീഷനൽ സെക്രട്ടറി കെ. ഹരികുമാർ, ഹെൽത്ത് ഓഫിസർ ഡോ. ശശികുമാർ, ഹെൽത്ത്സൂപ്പർ വൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.