പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിൽനിന്ന്​ സർക്കാർ പിന്മാറില്ല ^മന്ത്രി ചന്ദ്രശേഖരൻ

പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിൽനിന്ന് സർക്കാർ പിന്മാറില്ല -മന്ത്രി ചന്ദ്രശേഖരൻ തിരുവനന്തപുരം: ഒാഖി ദുരന്തമുണ്ടായപ്പോൾ നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാറിന് ഉെണ്ടന്നും അതിൽനിന്ന് പിന്നാക്കം പോകില്ലെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ. മത്സ്യെത്താഴിലാളി ഫെഡറേഷൻ (എ.െഎ.ടി.യു.സി) സംഘടിപ്പിച്ച ഒാഖി ഒാപൺ ഫോറം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. സർക്കാറുകളും മത്സ്യത്തൊഴിലാളികളും ഇൗ മേഖലയിലെ സംഘടനകളും ഒാഖി നൽകിയ പാഠം പഠിക്കേണ്ടതുണ്ട്. ശാസ്ത്രീയനേട്ടങ്ങൾ ഉണ്ടെങ്കിലും ഇനിയും നമ്മൾ ഏറെ മുന്നോട്ടു പോകണം. ഒാഖി ഉണ്ടായേപ്പാൾ മനുഷ്യസാധ്യമായ എല്ലാ ഇടപെടലും സർക്കാർ നടത്തി. ദുരന്തത്തിൽപ്പെട്ടവർക്ക് മുെമ്പങ്ങും നൽകിയിട്ടില്ലാത്തവിധം സഹായവും നൽകി. കേന്ദ്രസർക്കാറിനോട് കേരളം 1430 കോടി രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടതെങ്കിലും 169 കോടി മാത്രമാണ് അനുവദിച്ചത്. എങ്കിലും, ഒാഖിയുടെ ഘട്ടത്തിൽ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യമേഖലയിൽ കേന്ദ്രസർക്കാറി​െൻറ കൂടി സഹായത്തോടെ 10,000 കോടി രൂപയുടെ സമഗ്രപദ്ധതി നടപ്പാക്കണമെന്ന് ലത്തീൻ കത്തോലിക്ക അതിരൂപത മോൺ. ഫാ. യൂജിൻ പെരേര ആവശ്യപ്പെട്ടു. ഒാഖിദുരന്തത്തിൽ 10 ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ മരിെച്ചങ്കിലും അവരുടെ കണക്ക് ഇപ്പോഴാരും പറയുന്നില്ല. വിലപിടിപ്പുള്ള മൽസ്യബന്ധന നൗകകളാണ് നഷ്ടപ്പെട്ടത്. അവരുടെ ജീവിതമാർഗവും തടസ്സെപട്ടു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ച് മറൈൻ ആംബുലൻസ് സംവിധാനം ഒരുക്കാൻ നടപടിവേണം. തീരദേശ സംരക്ഷണ നിയമത്തി​െൻറ മറവിൽ വ്യവസായികളും മറ്റും കടൽത്തീരം കൈയേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻറ് പി. രഘുവരൻ, സി.പി.െഎ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, സോളമൻ വെട്ടുകാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.