വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: വെള്ളയമ്പലം വൈദ്യുതി‍‍ സെക്ഷന്‍ പരിധിയില്‍ ലൈനില്‍‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍‍ ജവഹര്‍ പാര്‍ക്ക്. ഐ.എ.എസ്, ജവഹര്‍ നഗര്‍ പ്രദേശങ്ങളിലും ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. ശ്രീവരാഹം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ഈഞ്ചയ്ക്കല്‍ ട്രാന്‍സ്ഫോര്‍മറില്‍‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. പൂജപ്പുര വൈദ്യുതി സെക്ഷന്‍ പരിധിയില്‍ മധുപാലം, മാടമ്പന, വിഷ്ണുക്ഷേത്രം, മുട്ടാര്‍, തൊണ്ടുകടവ്, ആഴാങ്കല്‍, അരകം എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. കാച്ചാണി വൈദ്യുതി സെക്ഷന്‍ പരിധിയില്‍ മഠത്തുവിളാകം, മണികണ്ഠേശ്വരം എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും. ഇരുമ്പി​െൻറ തോട്ടി ഉപയോഗിക്കുന്നത് തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡി​െൻറ വെള്ളയമ്പലം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനുകളുടെ സമീപത്തായി നില്‍ക്കുന്ന മാവ്, പ്ലാവ്, തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങളില്‍ നിന്നും ഫലമെടുക്കാന്‍ ഇരുമ്പി​െൻറയോ അലുമിനിയത്തി​െൻറയോ തോട്ടി ഉപയോഗിക്കുന്നത് വൈദ്യുതി അപകടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സെക്ഷനോഫീസുമായി ബന്ധപ്പെട്ട് ലൈന്‍ ഓഫ് ചെയ്ത് വൈദ്യുതി ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഫലവൃക്ഷങ്ങളില്‍ നിന്നും ഫലം പറിച്ചെടുക്കാവൂ എന്ന് അസിസ്റ്റൻറ് എന്‍ജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.