ഓയൂർ മേഖലയിൽ ഹർത്താൽ പൂർണം

ഓയൂർ: ദലിത് ഐക്യവേദി ആഹ്വാനം ചെയ്ത ഹർത്താൽ ഓയൂരിൽ പൂർണം. സർക്കാർ ഓഫിസുകളും ദേശസാൽകൃതബാങ്കുകളും പ്രവർത്തിച്ചില്ല. തുറന്ന കടകൾ സമരാനുകൂലികൾ അടപ്പിച്ചു. കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസുകൾ ഓടിയില്ല. കുളത്തൂപ്പുഴ, പൂയപ്പള്ളി, കൊല്ലം ഭാഗത്തേക്ക് രാവിലെ അഞ്ച് ബസുകൾ സർവിസ് നടത്തിയെങ്കിലും തിരികെ എത്തിയില്ല. ഓയൂരിൽ േപ്രാഗ്രസിവ് സിദ്ധനർ സൊസൈറ്റി താലൂക്ക് യൂനി​െൻറ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രസിഡൻറ് പനയറക്കുന്ന് ബാബു, സെക്രട്ടറി കരിങ്ങന്നൂർ സുരേഷ് ട്രഷറർ വെളിനല്ലൂർ ശ്രീകുമാർ വൈസ് പ്രസിഡൻറ് രാജേഷ്, ജോ.സെക്രട്ടറി രേണു തുടങ്ങിയവർ നേതൃത്വം നൽകി. പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.