കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സി.സി കാമറകൾ സ്​ഥാപിച്ചു

മലയിൻകീഴ്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മലയിൻകീഴ് യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയിൻകീഴ് ജങ്ഷൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സി.സി.ടി.വി കാമറ, മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ജനമൈത്രി വിശ്രമകേന്ദ്രം, മലയിൻകീഴ് സർക്കാർ ആശുപത്രിയിൽ വിശ്രമകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം നടന്നു. ജനമൈത്രി വിശ്രമകേന്ദ്രത്തി​െൻറ ഉദ്ഘാടനം മനോജ് എബ്രഹാം നിർവഹിച്ചു. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ചന്ദ്രൻനായർ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പ്രസിഡൻറ് ജയൻ കെ. പണിക്കർ, ബി. അനിൽകുമാർ, ടി. ജയകുമാർ എന്നിവർ പങ്കെടുത്തു. മലയിൻകീഴ് ആശുപത്രിയിൽ നിർമിച്ച വിശ്രമകേന്ദ്രത്തി​െൻറ ഉദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. ശകുന്തളകുമാരി പങ്കെടുത്തു. സി.സി.ടി.വി കാമറയുടെ പ്രവർത്തനോദ്ഘാടനം ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർവഹിച്ചു. വൈകീട്ട് അഞ്ചിന് മലയിൻകീഴ് ജങ്ഷനിൽ വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പ്രസിഡൻറ് ജയൻ കെ. പണിക്കർ അധ്യക്ഷതവഹിച്ചു. ഐ.ബി. സതീഷ് എം.എൽ.എ, പെരിങ്ങമ്മല രാമചന്ദ്രൻ, അനിൽകാന്ത്, മനോജ് എബ്രഹാം, പി. അശോക്കുമാർ, എസ്. ചന്ദ്രൻനായർ, കെ.എസ്. കൃഷ്ണകുമാർ, എസ്. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. caption ചിത്രം-malayinkil cctv inaguration.jpg കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മലയിൻകീഴ് യൂനിറ്റ് കമ്മിറ്റി സ്ഥാപിച്ച സി.സി.ടി.വി കാമറയുടെ പ്രവർത്തനോദ്ഘാടനം ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർവഹിക്കുന്നു. ഐ.ബി. സതീഷ് എം.എൽ.എ, മനോജ് എബ്രഹാം, എസ്. ചന്ദ്രൻനായർ, ജയൻ കെ. പണിക്കർ എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.