പട്ടികവിഭാഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധ ജ്വാല തീർത്തു

കൊല്ലം: വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജനകീയ അവകാശ സമിതിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ്ഓഫിസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പട്ടികവിഭാഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്താനുള്ള നീക്കത്തിനെതിരെയും ദേശവ്യാപകമായി ദലിതരെയും പിന്നാക്കക്കാരെയും മുസ്ലിംകളെയും പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്നതിനെതിരെയായിരുന്നുപ്രതിഷേധം. പ്രാകൃതമായ വിവേചനവും അക്രമവും മനുഷ്യാവകാശലംഘനങ്ങളും ദലിതരുടെ മേൽ അടിച്ചേൽപിക്കുമ്പോൾ പട്ടികവിഭാഗ പീഡനനിരോധന നിയമം ദുർബലപ്പെടുത്തുന്നത് കടുത്ത അനീതിയാണെന്ന് ഉദ്ഘാടനം ചെയ്ത കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പറഞ്ഞു. അടുത്തിടെയായി ഉത്തരേന്ത്യയിൽ ദലിതരെ കൊന്നൊടുക്കിയത് പൊലീസും സംഘ്പരിവാറും ചേർന്നാണ്. ഓരോ ഏഴു മിനിറ്റിലും ഒരു ദലിതൻ പീഡിപ്പിക്കപ്പെടുമ്പോൾ ശിക്ഷിക്കപ്പെടുന്നത് അഞ്ചു ശതമാനം മാത്രമാണ്. ഒരു വിധത്തിലുമുള്ള വിവേചനവും പാടില്ലെന്ന രാജ്യത്തി​െൻറ പ്രഖ്യാപിത നയം വെറും പാഴ്വാക്കാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ദലിതർക്ക് പല മേഖലകളിലും ഭാഗികസ്വാതന്ത്ര്യം പോലും ലഭിച്ചിട്ടില്ല. അതുകൊണ്ട് നടന്നുകൊണ്ടിരിക്കുന്ന എല്ലാ ദലിത് പോരാട്ടങ്ങളും രണ്ടാം സ്വാതന്ത്ര്യസമരമാണ്. അതിനെ അടിച്ചമർത്താൻ ഒരു ശക്തിക്കും കഴിയില്ലെന്ന് രാമഭദ്രൻ പറഞ്ഞു. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് മൂവാറ്റുപുഴ അഷറഫ് മൗലവി അധ്യക്ഷതവഹിച്ചു. വിവിധ സംഘടനാ നേതാക്കളായ എ. റഹീംകുട്ടി, എം.എ. സമദ്, എ.ആർ. ഷറഫുദ്ദീൻ, ജെ. എ. അസ്ലം, പി.കെ. രാധ, വി. ഷാഹുൽ ഹമീദ്, ബി. ബൈജു, എസ്.പി. മഞ്ജു, ഇ. ഐഷാബീവി, അയത്തിൽ റിയാസ്, എം. ബിനാൻസ്, ഡോ. എസ്. അശോകൻ, ഇർഫാൻ ഹനീഫ്, എ. സഫിയാ ബീവി, മുഖത്തല എം. കൃഷ്ണൻകുട്ടി, കാവുവിള ബാബുരാജ്, അയത്തിൽ റസാഖ്, സുഹർബാൻ റാവുത്തർ, തൊടിയൂർ കുട്ടപ്പൻ, കാരംകോട് ബാലകൃഷ്ണൻ, നെടുമ്പന ജാഫർ, ഓയൂർ യൂസുഫ്, വി.ആർ. ബൈജു, എസ്. സുവർണ, പി. ശിരോമണി, ടി.ആർ. വിനോയി, എ. ഷാഹിദ, അസൂറാ ബീവി, കെ. ശശി, റംലാ ബീവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.