സുഹൃത്തുക്കളുമൊത്ത് വനത്തിനുള്ളിൽ പോയ ആദിവാസി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

*ശരീരത്തിൽ മർദനത്തി​െൻറ പാടും മുറിവുകളും * ആർ.ഡി.ഒ സ്ഥലത്തെത്തണമെന്നാവശ്യപ്പെട്ട് ആദിവാസികൾ ആംബുലൻസ് തടഞ്ഞു കാട്ടാക്കട: സുഹൃത്തുക്കളുമൊത്ത് വനത്തിനുള്ളിൽ പോയ ആദിവാസി ദുരൂഹസാഹചര്യത്തിൽ മരിച്ചു. കോട്ടൂർ വ്ലാവെട്ടി തടത്തരികത്ത് വീട്ടിൽ ഭുവനചന്ദ്രൻ കാണി (48) ആണ് നെയ്യാർ വനത്തിനുള്ളിൽ മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ആദിവാസികൾ മൃതദേഹം തടഞ്ഞുെവച്ചു. സംഭവത്തെക്കുറിച്ച് നെയ്യാർഡാം പൊലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച രാവിലെ 10 മണിയോടെ വ്ലാവെട്ടിയിൽനിന്നും നെയ്യാറ്റിൻകരയിൽ നിന്നുമുള്ള 10 അംഗ സംഘത്തോടൊപ്പം ഭുവനചന്ദ്രൻ കാണി വ്ലാവെട്ടി കരണ്ടകംചിറ വേടത്തിവീണ തോട്ടിന് സമീപത്തെ നെയ്യാർഡാം റിസർവോയറിൽ മദ്യപിക്കാനും കുളിക്കാനുമായി പോയി. മദ്യപാനത്തിനിെട ഇവർ തമ്മിൽ വഴക്കുണ്ടാവുകയും അത് ൈകയാങ്കളിയിൽ എത്തുകയും ചെയ്തു. തുടർന്ന്, ഭുവനചന്ദ്രൻ കാണിയെ കാണാതായി. സംഘാംഗങ്ങൾ നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. സ്ഥിരം മദ്യപാനിയായ ഇയാൾ ഇത്തരത്തിൽ പോയി മദ്യപിച്ച ശേഷം പിണങ്ങി തിരികെ പോവുക പതിവാണെന്നും പറയുന്നു. അങ്ങനെ പോയതാകാമെന്നു കരുതിയ സംഘത്തിൽപെട്ടവർ ഞായറാഴ്ച രാവിലെ ഇയാളുടെ വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും വീട്ടിലെത്തിയിെല്ലന്ന് അറിഞ്ഞു. തുടർന്ന്, ഇവർ വനത്തിനുള്ളിൽ പോയ സ്ഥലത്ത് എത്തി അന്വേഷണം നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വിവരം സംഘാംഗങ്ങൾ നെയ്യാർഡാം പൊലീസ് സ്റ്റേഷനിൽ എത്തി അറിയിച്ചു. പൊലീസ് എത്തി മൃതദേഹം ബോട്ട് മാർഗം നെയ്യാർഡാം ചീങ്കണ്ണി പാർക്കിൽ എത്തിച്ചു. ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റിയപ്പോൾ മരണത്തിൽ ദുരൂഹതയാരോപിച്ച് ആദിവാസികൾ ഉൾെപ്പടെയുള്ള സംഘം ആംബുലൻസ് തടഞ്ഞു. ശരീരത്തിൽ മർദനത്തി​െൻറ പാടും മുറിവുകളും ഉണ്ടെന്നും ആർ.ഡി.ഒ സ്ഥലത്തെത്തണമെന്നും ആദിവാസികൾ ആവശ്യപ്പെട്ടു. തുടർന്ന്, ഉച്ചക്ക് രണ്ടരയോടെ കാട്ടാക്കട തഹസിൽദാർ കെ.പി. ജയകുമാർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭുവനചന്ദ്രൻ കാണി ഭാര്യ ജയലക്ഷ്മിയുമായും മക്കളുമായും ദീർഘ നാളായി പിണങ്ങിക്കഴിയുകയായിരുന്നു. ഇയാളോടൊപ്പം വനത്തിൽ പോയ സംഘത്തിൽ ഉണ്ടായിരുന്നവരെ നെയ്യാർ ഡാം പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരുന്നു. സംഘത്തിൽപെട്ടവർ മദ്യപിച്ച് തമ്മിലടിയായതായി ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.