ശരീഅത്തി​െനതിരായ നീക്കം അവസാനിപ്പിക്കുക ^കെ.എം.വൈ.എഫ്

ശരീഅത്തിെനതിരായ നീക്കം അവസാനിപ്പിക്കുക -കെ.എം.വൈ.എഫ് കൊല്ലം: ഇസ്ലാമിക ശരീഅത്ത് കാലാതീതമാണെന്നും സ്രഷ്ടാവി​െൻറ നിയമത്തിനു പകരം നിയമമുണ്ടാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമം അവസാനിപ്പിക്കണമെന്നും കെ.എം.വൈ.എഫ്, ഡി.കെ.ഐ.എസ്.എഫ് കുണ്ടുമൺ യൂനിറ്റ് കമ്മിറ്റി സംയുക്തമായി സംഘടിപ്പിച്ച യുവജന വിദ്യാർഥി പ്രകടനം ആവശ്യപ്പെട്ടു. അബ്്ദുന്നാസിർ മഅ്ദനിക്ക് കേരളത്തിൽ താമസിച്ച് ചികിത്സ നടത്തുന്നതിന് നിയമസഭ പ്രമേയം പാസാക്കണമെന്നും ഇവർ പറഞ്ഞു. നൗഷാദ് റഷാദി, ഉവൈസ് തേവരഴികം, റഹീം റഷാദി, സഅ്ദ് മന്നാനി, നജീബ് റഷാദി, യൂസുഫ്, ഷാനവാസ്, അജ്മൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. കണ്ണനല്ലൂർ നാഷിദ് ബാഖവി, ജെ.എം. നാസറുദ്ദീൻ, കുണ്ടുമൺ ഹുസൈൻ മന്നാനി, അൻസർ കുഴിവേലിൽ, കെ.ആർ. ശാഹുൽ ഹമീദ് മുസ്ലിയാർ, സാലിം മുട്ടയ്ക്കാവ്, തസ്ലീം, അൻഷാദ്, ശഹാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.