'മാധവമുദ്ര' പുരസ്കാരം ഡോ.പി. വേണുഗോപാലന് സമ്മാനിച്ചു

മലയിൻകീഴ്: മാധവകവിയുടെ നാമധേയത്തിലുള്ള 'മാധവമുദ്ര' പുരസ്കാരം ഡോ. പി. വേണുഗോപാലന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമർപ്പിച്ചു. ക്ഷേത്രകലകളായ കഥകളി, കൂടിയാട്ടം എന്നിവക്കും മലയാള ഭാഷാ സാഹിത്യത്തിനും നൽകിയ സംഭാവന മുൻനിർത്തിയാണ് വേണുഗോപാലന് പുരസ്കാരം നൽകിയത്. മലയാളത്തിൽ ആദ്യമായി ഭഗവദ്ഗീതക്ക് 'ഞാനപ്പനുവലിന്' (അറിവി​െൻറ ശാസ്ത്രം) സ്വതന്ത്രഭാഷ്യം രചിച്ച മലയിൻകീഴ് മാധവകവിയുടെ നാമധേയത്തിലുള്ള മാധവമുദ്ര പുരസ്കാരം തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറ ആദ്യസാഹിത്യ പുരസ്കാരമാണ്. 25,001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. പ്രഫ. വി. മധുസൂദനൻ നായർ ചെയർമാനും ഡോ. പി.കെ. രാജശേഖരൻ, മലയിൻകീഴ് ഗോപാലകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം പ്രഖ‍്യാപിച്ചത്. ക്ഷേത്രസേവാ പന്തലിൽ നടന്ന മാധവസാഹിത്യ സന്ധ്യയിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗം കെ.പി. ശങ്കരദാസ് അധ്യക്ഷതവഹിച്ചു. ഐ.ബി. സതീഷ് എം.എൽ.എ, ദേവസ്വം ബോർഡ് കമീഷണർ എൻ. വാസു, ചീഫ് എൻജിനീയർമാരായ ശങ്കരൻപോറ്റി, ജി.എൽ. വിനയകുമാർ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ചന്ദ്രൻനായർ, മലയിൻകീഴ് ഗോപാലകൃഷ്ണൻ ക്ഷേത്രോപദേശക സമിതി സെക്രട്ടറി ബി. രമേഷ് കുമാർ, പ്രസിഡൻറ് കെ. തുളസീധരൻ നായർ, ഉത്സവകമ്മിറ്റി ചെയർമാൻ കെ.വി. രാധാകൃഷ്ണൻ, കൺവീനർ ആർ.എസ്. രാകേഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ്.... sun/ photos/ madhavamudra puraskaram.jpg മാധവമുദ്ര പുരസ്കാരം ഡോ. പി. വേണുഗോപാലന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമർപ്പിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.