തൃണമൂൽ അക്രമത്തിൽ പ്രതിഷേധം ഉയരണം ^സി.പി.എം

തൃണമൂൽ അക്രമത്തിൽ പ്രതിഷേധം ഉയരണം -സി.പി.എം തിരുവനന്തപുരം: പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പി​െൻറ മുന്നോടിയായി തൃണമൂൽ കോൺഗ്രസ് അഴിച്ചുവിടുന്ന അക്രമങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നുവരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നാമനിർദേശപത്രിക പോലും നൽകാൻ അനുവദിക്കാതെയാണ് സി.പി.എം നേതാക്കളെയും പ്രവർത്തകരെയും സായുധരായ തൃണമൂൽ ഗുണ്ടാസംഘങ്ങൾ അക്രമിക്കുന്നത്. പ്രതിപക്ഷമുക്ത പഞ്ചായെത്തന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഒത്താശയോടെ ബംഗാളിലുടനീളം കലാപമഴിച്ചുവിടുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പ്രതിപക്ഷമുക്ത ഭാരതം എന്ന് പറയുന്നതി​െൻറ ബംഗാൾ പതിപ്പാണ് മമത നടപ്പാക്കാൻ ശ്രമിക്കുന്നത്. ഈ കിരാതവാഴ്ചക്കെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധത്തിൽ സംസ്ഥാനത്തെ മുഴുവൻ പാർട്ടി പ്രവർത്തകരും ബഹുജനങ്ങളും പങ്കാളികളാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.