------ഹർത്താൽ; ഗതാഗതം തടഞ്ഞാൽ കർശന നടപടി ^ഡി.ജി.പി

------ഹർത്താൽ; ഗതാഗതം തടഞ്ഞാൽ കർശന നടപടി -ഡി.ജി.പി തിരുവനന്തപുരം: തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിൽ നിയമവാഴ്ചയും സമാധാന അന്തരീക്ഷവും പാലിക്കുന്നതിനും അതിക്രമവും പൊതുമുതൽ നശീകരണവും തടയുന്നതിനും പൊതുജനങ്ങളും ഹർത്താൽ അനുകൂലികളും സഹകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യർഥിച്ചു. വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ, തടയുകയോ, അക്രമങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നതിനെതിരെ കർശന നടപടി സ്വീകരിക്കും. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ആവശ്യമെങ്കിൽ സുരക്ഷ ഉറപ്പാക്കും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് രാത്രി മുതൽ പേട്രാളിങ്, ആവശ്യമായ സ്ഥലങ്ങളിൽ പിക്കറ്റിങ് എന്നിവ ഏർപ്പാടാക്കും. ഏതു സാഹചര്യവും നേരിടാൻ കൂടുതൽ പൊലീസ് സേനയെ സംസ്ഥാനം ഒട്ടാകെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഇൻറലിജൻസ് ഉൾപ്പെടെ പൊലീസി​െൻറ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.