'ആശാൻ ജങ്​ഷന് സമീപത്തെ കുളം സംരക്ഷിക്കണം'

കാവനാട്: കുളവാഴകളും മാലിന്യങ്ങളും നിറഞ്ഞ രാമൻകുളങ്ങര ആശാൻ ജങ്ഷന് സമീപത്തെ അലക്ക് കുളം സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ മുൻകാലങ്ങളിൽ കുളത്തിലുണ്ടായിരുന്ന രണ്ട് കിണറുകളിൽനിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്. ഇപ്പോൾ കിണറുകൾ നശിച്ച് കാണാൻപറ്റാത്ത അവസ്ഥയിലാണ്. കുളത്തിന് നാല് വശവും സംരക്ഷണഭിത്തി കെട്ടിയെങ്കിലും കുളം നിറഞ്ഞ് കിടക്കുന്ന കുളവാഴകൾ നീക്കംചെയ്ത് വൃത്തിയാക്കാനുള്ള നടപടികളൊന്നുമുണ്ടായില്ല. കുളത്തിനോട് ചേർന്ന കുഴൽകിണർ സ്ഥാപിച്ചാൽ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരംകാണാൻ കഴിയുമെന്ന് നാട്ടുകാർ പറയന്നു. കൂടാതെ കുളത്തിൽ മത്സ്യകൃഷി തുടങ്ങാൻ കൊല്ലം കോർപറേഷൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.