ദലിത് ഐക്യദാര്‍ഢ്യ കൂട്ടായ്മ ഒമ്പതിന്

തിരുവനന്തപുരം: ഏപ്രിൽ ഒമ്പതിന് കെ.പി.സി.സി ആസ്ഥാനത്ത്് ദലിത് ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിക്കും. പട്ടികജാതി--വര്‍ഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തുന്നതിനെതിരായ ഭാരത് ബന്ദിനിടയില്‍ ദലിതര്‍ പൊലീസി​െൻറ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് കൂട്ടായ്മ. രാവിലെ 10ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആൻറണി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.ജില്ല ആസ്ഥാനങ്ങളിലും കൂട്ടായ്മ സംഘടിപ്പിക്കും. അതേസമയം, ദലിത് സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച മാനന്തവാടിയില്‍ നടത്താനിരുന്ന ജനമോചന യാത്രയുടെ സമ്മേളനം മാറ്റിെവച്ചു. ജില്ലയിൽ 10-ാം തീയതി രാവിലെ 10ന് യാത്ര നടക്കുമെന്ന് തമ്പാനൂര്‍ രവി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.