കമ്പനി ഉടമയുടെ ആത്മഹത്യ: മൃതദേഹവുമായി ജില്ല വ്യവസായകേന്ദ്രം ഉപരോധിച്ചു

തിരുവനന്തപുരം: വ്യവസായ വകുപ്പിനെതിരെ കുറിപ്പെഴുതി ആത്മഹത്യ ചെയ്ത വേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കമ്പനി ഉടമ സുരേഷി​െൻറ (50) മൃതദേഹവുമായി ജില്ല വ്യവസായ കേന്ദ്രം ഉപരോധിച്ചു. ചെറുകിട വ്യവസായി ഫെഡറേഷ​െൻറ നേതൃത്വത്തിലാണ് വെള്ളയമ്പലത്തെ ജില്ല വ്യവസായകേന്ദ്രം ഉപരോധിച്ചത്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ന്യായവില നിശ്ചയിച്ചതിലെ അപാകത പരിഹരിക്കണമെന്നും സുരേഷി​െൻറ ആത്മഹത്യക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്ന വ്യവസായ മന്ത്രി എ.സി. മൊയ്‌തീ​െൻറ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. 10 സ​െൻറ് ഭൂമിക്കും കെട്ടിടത്തിനുമായി 63 ലക്ഷം രൂപ ന്യായവില അടയ്ക്കണമെന്ന ജില്ല വ്യവസായ വകുപ്പി​െൻറ അറിയിപ്പ് ലഭിച്ചതോടെയാണ് വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ മെറ്റാകെയർ അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ സുരേഷ് തൂങ്ങി മരിക്കുന്നത്. ചെറുകിട വ്യവസായി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. സക്കറിയ, സംസ്ഥാന പ്രസിഡൻറ് അനിൽകുമാർ, ജില്ല പ്രസിഡൻറ് ജി. മനോജ് തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുത്തു. ആക്കുളം, മംഗലത്തുകോണം, ശിവക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുകയായിരുന്നു സുരേഷ്. മൃതദേഹം വെള്ളിയാഴ്ച സ്വദേശമായ തൃശൂർ, വടക്കാഞ്ചേരി, മുണ്ടത്തിക്കോട് എടുപടിക്കൽ വീട്ടിലെത്തിച്ചു. ശനിയാഴ്ച രാവിലെ 10ന് ചെറുതുരുത്തിയിൽ സംസ്കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.