വ്യവസായിയുടെ ആത്മഹത്യ: അന്വേഷിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ

തിരുവനന്തപുരം: വ്യവസായി ആത്മഹത്യചെയ്ത സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടറോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതായി മന്ത്രി എ.സി. മൊയ്തീൻ. വ്യവസായികൾക്ക് ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച് നിയമത്തിൽ ആവശ്യമെങ്കിൽ ഭേദഗതിവരുത്തും. ഇക്കാര്യം ചർച്ചചെയ്യാൻ വ്യവസായ സംഘടനകളുടെ യോഗം 18ന് വിളിക്കും. തൃശൂർ സ്വദേശിയായ ഇ.പി. സുരേഷി​െൻറ മരണത്തിൽ ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കും. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.