കൊല്ലം: ആരോഗ്യത്തിന് ദോഷകരമായ പച്ചക്കറിയിൽനിന്ന് മോചനം നേടാൻ പച്ചക്കറി തൈ ഉൽപാദിപ്പിച്ച്് ജനങ്ങൾക്ക് നൽകുന്ന പദ്ധതിയുമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്. ഓഫിസ് പരിസരത്ത് തന്നെയാണ് ശാസ്ത്രീയ രീതികൾ അവലംബിച്ചുള്ള മാതൃകാ പ്രവർത്തനം. ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി ഓരോ വീട്ടിലും ജൈവപച്ചക്കറികൃഷി േപ്രാത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചീര, വഴുതന, തക്കാളി, വെണ്ടക്ക, മുളക്, കാപ്സിക്കം, അമര, പയർ എന്നിവയാണ് ഗ്രാമശ്രീ തൈ ഉൽപാദന കേന്ദ്രം വഴി വിതരണം ചെയ്യുന്നത്. വെള്ളായണി കാർഷിക സർവകലാശാലയിൽനിന്നുള്ള ഹൈബ്രിഡ് വിത്തുകൾ മണ്ണിര കമ്പോസ്റ്റും ചകിരിച്ചോറുമടങ്ങിയ മിശ്രിതത്തിലാണ് വളർത്തുന്നത്. ഗ്രാമശ്രീ സ്വയം സഹായ സംഘത്തിെൻറ നേതൃത്വത്തിലാണ് പ്രവർത്തനം. വളർച്ചയെത്തിയ തൈ ഒന്നിന് മൂന്ന് രൂപക്ക് വിൽക്കുന്നു. ഇതുവഴിയുള്ള വരുമാനം ഗ്രാമശ്രീ അംഗങ്ങൾക്ക് ലഭിക്കുന്നുമുണ്ട്. 2000 തൈകൾ ഉൽപാദിപ്പിച്ച് മൺറോതുരുത്ത് ഗ്രാമപ്പഞ്ചായത്തിന് മാത്രമായി ഇതിനകം നൽകിക്കഴിഞ്ഞു. തൈകൾ വിൽക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിനു മുന്നിൽ ഒരു വിപണനകേന്ദ്രം നിർമിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ് പറഞ്ഞു. ജില്ലയിലെ രണ്ടാമത്തെ മികച്ച അഗ്രിക്കൾച്ചർ അസി. ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ചിറ്റുമല കൃഷി അസി. ഡയറക്ടർ ടി.എ. കൽപനയുടെ മേൽനോട്ടത്തിലാണ് ജൈവപ്പച്ചക്കറിത്തോട്ടം. സാനിയോ എബി, തുളസീഭായ് എന്നിവർ നേതൃത്വം നൽകുന്ന ഗ്രാമശ്രീ സ്വയം സഹായസംഘത്തിലെ ഏഴ് വനിതകളാണ് തൈ ഉൽപാദിപ്പിക്കുന്നത് മുതൽ വിൽപന വരെ നിർവഹിക്കുന്നത്. ലോകാരോഗ്യ ദിനാചരണവും ആരോഗ്യ പരിശോധനയും ഇന്ന് കൊല്ലം: ജില്ല മെഡിക്കൽ ഓഫിസിെൻറ ആഭിമുഖ്യത്തിൽ ജോയ് ആലൂക്കാസ് ഗ്രൂപ്പിെൻറ സഹകരണത്തോടെ ശനിയാഴ്ച ലോകാരോഗ്യ ദിനം ആചരിക്കും. 'സാർവത്രിക ആരോഗ്യ പരിരക്ഷ എല്ലാവർക്കും എല്ലായിടത്തും' എന്നതാണ് ഈ വർഷത്തെ സന്ദേശം. ദിനാചരണത്തിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന റാലി ജോയ് ആലൂക്കാസിന് മുന്നിൽ ജില്ല ൈക്രംബ്രാഞ്ച് അസി. കമീഷണർ എ. അശോകൻ ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടനുബന്ധിച്ച സെമിനാർ ജില്ല െട്രയിനിങ് സെൻററിൽ നടക്കും. ജീവിതശൈലീ രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട ആരോഗ്യ പരിശോധന സിവിൽ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്, ജോയ് ആലൂക്കാസ് ഷോറൂം എന്നിവിടങ്ങളിൽ നടക്കും. സിവിൽസ്റ്റേഷനിൽ ആരോഗ്യ ബോധവത്കരണ പ്രദർശനവും സംഘടിപ്പിക്കും. ആരോഗ്യ വകുപ്പും ശുചിത്വ മിഷനും ഹരിതകേരള മിഷനും സംയുക്തമായി നടത്തുന്ന ശുചിത്വ പരിശോധനയും ഉണ്ടാകുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.