റീജനൽ ട്രാൻസ്​പോർട്ട്​ അതോറിറ്റി യോഗം 21ന്

കൊല്ലം: ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ഉച്ചക്ക് 2.30ന് കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽചേരും. കെ--ടെറ്റ്: അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന കൊല്ലം: കെ--ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ​െൻററുകളിൽ പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ പരിശോധന ഒമ്പത് മുതൽ 21 വരെ സിവിൽ സ്റ്റേഷനിലെ ജില്ല വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയത്തിൽ നടക്കും. ഒമ്പതിന് - രജിസ്റ്റർ നമ്പർ 520541 മുതൽ 520986 വരെ (കാറ്റഗറി 1) 10ന് - 520988 മുതൽ 521483 (കാറ്റ. 1), 11ന് - 521484 മുതൽ 521712 (കാറ്റ. 1), 621532 മുതൽ 621634 (കാറ്റ. 2), 12ന് - 621635 മുതൽ 621912 (കാറ്റ. 2), 13ന് - 621913 - 622119 (കാറ്റ. 2), 16ന് - 622121 മുതൽ 622370 (കാറ്റ. 2), 17ന് - 622373 മുതൽ 622636 (കാറ്റ. 2), 18ന് - 622641 മുതൽ 624570 (കാറ്റ. 2), 19ന് - 727659 മുതൽ 728650 (കാറ്റ. 3), 20ന് - 728653 മുതൽ 729156 (കാറ്റ. 3), 21ന് - 729158 മുതൽ 729364 (കാറ്റ. 3), 808482 മുതൽ 808858 (കാറ്റ. 4). ഹാൾടിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും പകർപ്പും സർട്ടിഫികറ്റ് പരിശോധനക്ക് ഹാജരാക്കണം. മാർക്ക്, യോഗ്യത എന്നിവയിൽ ഇളവുള്ള പരീക്ഷാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഹാജരാക്കണം. 2014 മുതൽ 2017 ആഗസ്റ്റ് വരെയുള്ള കെ--ടെറ്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടില്ലാത്തവർ കൈപ്പറ്റണമെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു. നഴ്സസ് വാരാഘോഷം; മുതിർന്ന നഴ്സുമാരെ ആദരിക്കുന്നു കൊല്ലം: ജില്ലയിലെ ഈവർഷത്തെ നഴ്സസ് വാരാഘോഷങ്ങളുടെ ഭാഗമായി മേയ് 12ന് ടി.എം. വർഗീസ് മെമ്മോറിയൽ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലയിലെ മുതിർന്ന നഴ്സുമാരെ ആദരിക്കുന്നു. സർക്കാർ, സ്വകാര്യ മേഖലയിലെ ജനറൽ നഴ്സിങ്, പബ്ലിക് ഹെൽത്ത് മേഖല എന്നിവിടങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ചവരെയാണ് പരിഗണിക്കുക. താൽപര്യമുള്ളവർ നഴ്സിങ് കൗൺസിൽ സർട്ടിഫിക്കറ്റി​െൻറ പകർപ്പ്, പെൻഷൻ രേഖകൾ, ഫോട്ടോ, ഏതെങ്കിലും അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവയുടെ പകർപ്പ് എന്നിവ സഹിതം അപേക്ഷ മേയ് രണ്ടിനകം സിവിൽ സ്റ്റേഷനിലെ ജില്ല മെഡിക്കൽ ഓഫിസിൽ നൽകണം. കഴിഞ്ഞവർഷങ്ങളിൽ ആദരിച്ചവരെ പരിഗണിക്കില്ല. ഫോൺ. 9496781657.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.