െഎ.ടി വികസനം പൗരന് ഉപകാരപ്രദമാകണം^ ശൈഖ്​ ഹഫീം ബിൻ സുൽത്താൻ

െഎ.ടി വികസനം പൗരന് ഉപകാരപ്രദമാകണം- ശൈഖ് ഹഫീം ബിൻ സുൽത്താൻ തിരുവനന്തപുരം: പൗരന് ഉപകാരപ്രദമാകുന്നതാകണം സാങ്കേതികവിദ്യയുടെ വികസനമെന്ന് ഷാർജ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അതോറിറ്റി എക്സിക്യൂട്ടിവ് ചെയർമാൻ ശൈഖ് ഹഫീം ബിൻ സുൽത്താൻ അൽ ഖാസിമി. വിവരമാണ് ഇനി ഏതൊരു രാജ്യത്തി‍​െൻറയും ഭാവിയെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർട്ടപ് മിഷ​െൻറ ആഭിമുഖ്യത്തിൽ കോവളത്ത് സംഘടിപ്പിച്ച ഹഡില്‍ കേരള സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകായിരുന്നു അദ്ദേഹം. ലഭ്യമായ വിവരത്തി​െൻറ കൃത്യതയും സുതാര്യതയും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഏതൊരു വിവരവിനിമയ സംവിധാനവും ഏർപ്പെടുത്തുേമ്പാൾ ഷാർജ മുന്തിയ പരിഗണന കൊടുന്നത് പൗരനാണ്. വിദ്യാഭ്യാസപുരോഗതി, മികച്ച സ്റ്റാര്‍ട്ടപ് അന്തരീക്ഷം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവയാണ് ഐ.ടി പുരോഗതിയില്‍ നിര്‍ണായകഘടകം. യു.എ.ഇയും ഇന്ത്യയും തമ്മിലെ സഹകരണം ശക്തമാണ്. ഇത് ഐ.ടി മേഖലയിലേക്കും വ്യാപിപ്പിക്കണം. ഷാര്‍ജയില്‍ ഒരു കേരള സ്റ്റാർട്ടപ് കേരളത്തില്‍ ഒരു ഷാര്‍ജ സ്റ്റാർട്ടപ് എന്നതാണ് ത​െൻറ സ്വപ്നം. കേരളം തങ്ങളുടെ രണ്ടാം വീടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.