കഥാപ്രസംഗ സപര്യയുടെ സുവർണ ജൂബിലി ആഘോഷം നാളെ

കരുനാഗപ്പള്ളി: അധ്യാപക കലാസാഹിതിയുടെ ആഭിമുഖ്യത്തിൽ കാഥിക തൊടിയൂർ വസന്തകുമാരിയുടെ കഥാപ്രസംഗ സപര്യയുടെ സുവർണ ജൂബിലി ആഘോഷം ഞയറാഴ്ച രാവിലെ 10 മുതൽ കരുനാഗപ്പള്ളി നഗരസഭ കാര്യാലയത്തിന് സമീപം നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി കാഥികൻ പ്രഫ. അയിലം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി.ബി. രാജൻപിള്ള അധ്യക്ഷത വഹിക്കും. തുടർന്ന് വിദ്യാർഥികൾക്കായി കഥപ്രസംഗ മത്സരം നടക്കും. വൈകീട്ട് മൂന്നിന് ഡോ. വസന്തകുമാർ സാംബശിവ​െൻറ കഥാപ്രസംഗം നടക്കും. പൊതുസമ്മേളനം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി വി.എൻ. മുരളി ഉദ്ഘാടനം ചെയ്യും. ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉപഹാര സമർപ്പണം നിർവഹിക്കും. വൈകീട്ട് ഏഴിന് തൊടിയൂർ വസന്തകുമാരിയുടെ കഥാപ്രസംഗവും നടക്കും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീർ കുരീപ്പുഴ ഫ്രാൻസിസ്, ദാസൻ ക്ലാപ്പന, തൊടിയൂർ വസന്തകുമാരി, ഷീജ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.