തലയെടുപ്പുള്ള സ്റ്റാർട്ട് അപ് ഹബ്ബായി കേരളം കുതിക്കുന്നു-മുഖ്യമന്ത്രി തിരുവനന്തപുരം: വിനോദസഞ്ചാര രംഗത്ത് മാത്രമല്ല, വിവരസേങ്കതികവിദ്യാ രംഗത്തും രാജ്യത്തിെൻറ സ്റ്റാർട്ടപ് ഹബ്ബായി കേരളം കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റാർട്ടപ് മിഷനും ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഒാഫ് ഇന്ത്യയും (െഎ.എ.എം.എ.െഎ) സംയുക്തമായി സംഘടിപ്പിച്ച് ഹഡില്‍ കേരള സമ്മേളനം കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളെ സ്റ്റാർട്ടപ്പിലേക്ക് ആകർഷിക്കാനുതകുന്ന സ്റ്റാട്ട്അപ് നയം നടപ്പാക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളം. ഇൗ മേഖലയിൽ സർക്കാർ തന്നെ നിക്ഷേപം നടത്തും. വിദ്യാർഥികൾക്ക് പരിശീലനവും ഇന്നവേഷൻ ഗ്രാൻറും നൽകും. ഇതിനകം ആയിരത്തോളം സ്റ്റാർട്ടപ്പുകളാണ് സംസ്ഥാനത്ത് തുടങ്ങിയിട്ടുള്ളത്. ഇവയിൽ ചിലത് ആഗോളതലത്തിൽ ശ്രദ്ധേയമായി. ഭാരത് പെട്രോളിയം പോലുള്ള പൊതുമേഖലാസ്ഥാപനങ്ങളെപ്പോലും സംസ്ഥാനത്തെ സ്റ്റാർട്ടപ് വ്യവസായവുമായി സഹകരിപ്പിക്കുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ട്. ടൂറിസം പോലെ ഐ.ടി സ്റ്റാർട്ടപ് രംഗത്തും വളരെവേഗം മുന്നോട്ട് കുതിക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഗോള നിലവാരത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്തുനിന്ന് ഉയര്‍ന്നു വരാന്‍ ഹഡില്‍ കേരള കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ അനുമതികള്‍ക്കായി കാത്തുനില്‍ക്കേണ്ട അവസ്ഥ കേരളത്തില്‍ പഴങ്കഥയായെന്ന് ചീഫ് സെക്രട്ടറി പോള്‍ ആൻറണി ചൂണ്ടിക്കാട്ടി. ഷാർജ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അതോറിറ്റി എക്സിക്യൂട്ടിവ് ചെയർമാൻ ശൈഖ് ഹഫീം ബിൻ സുൽത്താൻ അൽ ഖാസിമി, ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍, നാസ്കോം സി.ഇ.ഒ ശ്രീകാന്ത് സിന്‍ഹ, സിസ്കോ എം.ഡി ഹരീഷ് കൃഷ്ണന്‍, െഎ.എ.എം.എ.െഎ പ്രസിഡൻറ് ശുഭോ റേയും ചടങ്ങില്‍ സംസാരിച്ചു. രണ്ടുദിവസത്തെ സമ്മേളനത്തിൽ സംസ്ഥാനത്തെ 700 ഒാളം സ്റ്റാർട്ട്അപ് സംരംഭകരും വിദേശങ്ങളിൽ നിന്നുള്ള വിദഗ്ധരും ഉൾപ്പെടെ 1300ഓളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. സ്റ്റാർട്ട്അപ്പുകളുടെ ഉൽപന്ന പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.